വിഎച്ച്പിയും ബജ്റംഗ്ദളും മതതീവ്രവാദ സംഘടനകള്‍..... സമ്മര്‍ദ ഗ്രൂപ്പുകള്‍, വിവാദവുമായി സിഐഎ!!
വിഎച്ച്പി ബജ്റംഗ്ദളും മതതീവ്രവാദ സംഘടനകളെന്ന് സിഐഎ
ദില്ലി: ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഫാക്ട് ബുക്കിലാണ് ഈ ആരോപണമുള്ളത്. അതേസമയം പരാമര്‍ശം വന്‍ വിവാദമായിട്ടുണ്ട്. അമേരിക്കയ്ക്കും സിഐഎയ്ക്കുമെതിരെ കടുത്ത പ്രതിഷേധവുമായി വിഎച്പി രംഗത്തെത്തിയിട്ടുണ്ട്. പ്സതാവന പിന്‍വലിച്ച് യുഎശ് സര്‍ക്കാര്‍ മാപ്പുപറയണമെന്നാണ് അവരുടെ ആവശ്യം. വിഎച്ച്പിയെയും ബജ്റംഗ്ദളിനെയും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്ന ഗ്രൂപ്പുകളെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്.

ഈ സംഘടനകള്‍ രാഷ്ട്രീയ മേഖലയിലെ സജീവമായിരിക്കും. ഇത് വഴിയാണ് അവര്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി സമ്മര്‍ദത്തിലാക്കുക. എന്നാല്‍ ഈ സംഘടനകളുടെ ഒരു നേതാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഫാക്ട് ബുക്കില്‍ പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു. ഇത് തങ്ങളെ താറടിക്കുന്നതിന് തുല്യമാണ്. ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഇതില്‍ ഉറപ്പും തന്നിട്ടുണ്ട്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും വിനോട് ബന്‍സല്‍ ആവശ്യപ്പെട്ടു.
അതേസമയം ആര്‍എസ്എസ്, ഹുറിയത്ത് കോണ്‍ഫറന്‍സ്, ജമാഅത്ത് ഉലമ ഇ ഹിന്ദ് എന്നീ സംഘടനകളെയും രാഷ്ട്രീയ മേഖലയില്‍ സമ്മര്‍ദം ചെലുത്തുന്ന സംഘടനകളെന്നാണ് വിശേഷിപ്പിച്ചത്. ആര്‍എസ്എസ് ദേശീയതയ്ക്കായി വാദിക്കുന്ന സംഘടനയാണെന്നും ഹുറിയത്ത് കോണ്‍ഫ്രസ് വിഘടനവാദ സംഘടനയാണെന്നും ജമാഅത്ത ഉലമ മതസംഘടനയാണന്നും സിഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്നതാണ് ഫാക്ട് ബുക്ക്. ഇതില്‍ യുഎസ് സര്‍ക്കാരിന് ഒരു രാജ്യത്തെ കുറിച്ച് വേണ്ട ിവിശദാംശങ്ങള് പ്രത്യേകമായി രേഖപ്പെടുത്തും. ചരിത്രവും വികസനവും വരെ ഇതില്‍ ഉള്‍പ്പെടുത്തും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications