എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം പണിയുമെന്ന് വിഎച്ച്പി!
ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കു പിന്നാലെ വിഎച്ച്പിയും വിവാഹ പ്രസ്താവനയിറക്കി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം പണിയുമെന്നാണ് വിഎച്ച്പി വ്യക്തമാക്കിയത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയ പോരാട്ടമായി കാണരുതെന്ന് പറയുമ്പോഴാണ് ഇത്തരം പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്നത്.
ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും രാമക്ഷേത്രം വേണമെന്ന വിഎച്ച്പി വക്താവ് ശരദ് ശര്‍മയുടെ പ്രസ്താവന ഇതിനോടകം വിവാദമായിരിക്കുകയാണ്. ഏപ്രില്‍ 15 രാമനവമിയുടെ ഭാഗമായി ഏഴ് ദിവസം രാമമഹോത്സവം നടത്താനാണ് വിഎച്ച്പിയുടെ തീരുമാനം. ഈ ദിവസങ്ങളില്‍ ഗ്രാമങ്ങളിലെല്ലാം ശ്രീ രാമനെ ആരാധിക്കുമെന്നും ശര്‍മ പറയുകയുണ്ടായി.

1.25ലക്ഷം ഗ്രാമങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ആരാധനയ്ക്ക് ശേഷം രാമന്റെ പ്രതിമയോ, ചിത്രമോ ഗ്രാമങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ പുതിയ പ്രശ്‌നത്തിന് ഇതു വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
രാമക്ഷേത്രം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നല്ല. ഹിന്ദുക്കളുടെ വിശ്വാസത്തിന്റെയയും ആരാധനയുടെയും വിഷയമാണെന്നും ശര്‍മ പറയുന്നു. അശോക് സിംഗാളിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ തന്നാല്‍ മുസ്ലീങ്ങള്‍ക്ക് 39,997 പള്ളികള്‍ സംരക്ഷിക്കാമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനു പിന്നാലെയാണ് വിഎച്ച്പി നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications