Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാറ്റം വേണം'; എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ ഇടപെടലിനെ ചോദ്യം ചെയ്‌ത്‌ ഉപരാഷ്ട്രപതി

ന്യൂഡൽഹി: എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ ഇടപെടൽ ചോദ്യം ചെയ്‌ത്‌ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സിബിഐ ഡയറക്‌ടർ പോലുള്ള എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ എങ്ങനെയാണ് ഇന്ത്യൻ ചീഫ് ജസ്‌റ്റിസിന് ഇടപെടാനാവുകയെന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം നിർണായക ചോദ്യങ്ങൾ ഉയർത്തിയത്.

"നിങ്ങളുടെ മനസിനെ ഇളക്കിവിടാൻ ചോദിക്കട്ടെ, നമ്മുടെ രാജ്യത്തോ മറ്റേതെങ്കിലും ജനാധിപത്യത്തിലോ, നിയമപരമായ കുറിപ്പടി പ്രകാരം, സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്‌റ്റിസിന് എങ്ങനെ പങ്കെടുക്കാനാകും?" ധൻഖർ യോഗത്തിൽ ചോദിച്ചു. ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

jagdeepdhankarvp

"അതിന് എന്തെങ്കിലും നിയമപരമായ യുക്തിയുണ്ടോ? അന്നത്തെ എക്‌സിക്യൂട്ടീവ് ജുഡീഷ്യൽ വിധിക്ക് വഴങ്ങിയതുകൊണ്ടാണ് ഇത് എന്ന് എനിക്ക് പറയാം. എന്നാൽ ഇക്കാര്യം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് തീർച്ചയായും ജനാധിപത്യവുമായി ഒത്തുചേരില്ല. ഏത് എക്‌സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസിനെ ഉൾപ്പെടുത്താനാകും!" ഉപരാഷ്ട്രപതി പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജുഡീഷ്യൽ ഉത്തരവിലൂടെയുള്ള എക്‌സിക്യൂട്ടീവ് ഭരണം ഭരണഘടനാ വിരോധാഭാസമാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ സ്ഥാപനങ്ങളും അവരുടെ ഭരണഘടനാ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് പ്രവർത്തിക്കണം. സർക്കാർ നിയമനിർമ്മാണ സഭയോട് ഉത്തരവാദികളാണ്. ഒപ്പം വോട്ടർമാരോട് ഉത്തരവാദിത്തവുമുണ്ട്; അദ്ദേഹം പറയുന്നു.

ജുഡീഷ്യൽ പുനരവലോകനത്തിന്റെ അധികാരത്തെക്കുറിച്ച്, നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാൽ തന്നെ ഇത് നല്ല കാര്യമാണ്. എന്നാൽ ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ ആത്യന്തിക അധികാരം പാർലമെന്റിന് തന്നെയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

നമ്മുടെ ജുഡീഷ്യറിക്ക് ശ്രേഷ്ഠത നൽകാൻ കഴിയുന്ന ഒരു ചവിട്ടുപടിയിലേക്ക് നമ്മൾ തിരിച്ചെത്തുന്നതിന് നിലവിലെ സ്ഥിതിഗതികൾ പുനരവലോകനം ചെയ്യാണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ലോകമെമ്പാടും നോക്കുന്ന സമയത്ത് എല്ലാ പ്രശ്‌നങ്ങളിലും നമ്മൾ ഇവിടെ കാണുന്ന രീതി പ്രതിഫലിപ്പിക്കുന്ന ജഡ്‌ജിമാരെ ഒരിടത്തും കാണാൻ കഴിയില്ല; ഉപരാഷ്ട്രപതി പറഞ്ഞു.

അതേസമയം, സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് രാജ്യത്ത് രണ്ട് വർഷത്തിൽ കുറയാത്ത കാലാവധിക്കായി സിബിഐ ഡയറക്‌ടറെ നിയമിക്കുന്നത്. ഈ കമ്മിറ്റിയിൽ ചെയർപേഴ്‌സണായി പ്രധനമന്ത്രിയും ഒപ്പം അംഗങ്ങളായി ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസുമാണ് ഉൾപ്പെടുന്നത്. ഇതിലാണ് ജഗ്‌ദീപ് ധൻകർ മാറ്റം ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+