'ദോശയും പൊളിയാണ് അമ്മായിയമ്മയും': സോഷ്യല്‍ മീഡിയയുടെ മനസുകീഴടക്കി ഡച്ച് യുവതിയുടെ വീഡിയോ
അരിയും ഉഴുന്നും അല്പം ഉലുവയും കുതിര്‍ത്തരച്ച് പുളിപ്പിച്ചെടുത്ത മാവില്‍ നല്ല അടിപൊളി ദോശ..കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടുമല്ലേ....ദക്ഷിണേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ദോശയും ചമ്മന്തിയും. അതിന്റെ സ്വാദ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ദക്ഷിണേന്ത്യയില്‍ എത്തുന്ന മറ്റുള്ള നാടുകളിലുള്ളവര്‍ക്ക് ഈ വിഭവം പ്രിയപ്പെട്ടതാണ്. ചിലരൊക്കെ ഇവിടെ എത്തിയാല്‍ എങ്ങനെയാണ് ദോശ ഉണ്ടാക്കുന്നതെന്നും പഠിക്കാറുണ്ട്...അതുപോലെ തന്നെയാണ് ഇഡ്‌ലിയും, ഇടിയപ്പവും പുട്ട് തുടങ്ങിയവ...

image credit: prabhuvisha insta
ഇപ്പോഴിതാ ഒരു വിദേശി വനിത ദോശയുണ്ടാക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുന്നത്. ദക്ഷിണേന്ത്യന്‍ പാചകരീതികള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് പഠിക്കുന്ന ഒരു ഡച്ച് യുവതിയുടെ വീഡിയോയാണ് അത്. ഇഡ്ഡലി, ഇടിയപ്പം, പൂരി, ആപം, പുട്ട് തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുന്നതായി വീഡിയോയില്‍ കാണാം.

വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
സ്റ്റെഫാനി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇവരുടെ ഭര്‍ത്താവ് പ്രഭു വിഷാ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ മരുമകളായി എത്തിയ സ്റ്റേഫാനി തന്റെ അമ്മായിയമ്മയില്‍ നിന്നാണ് ഈ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നത്. ഭര്‍ത്താവ് പ്രഭു വിഷയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മെനുവില്‍ ദോശ, ഇടിയപ്പം, പൂരി, ആപം, പുട്ട്, കുള്ളി പണിയാരം, റവ ഉപ്പു എന്നിവ ഉള്‍പ്പെടുന്നു. സ്റ്റെഫാനി എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത് വീഡിയോയില്‍ കാണിക്കുകയും കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നമ്മുടെ സംസ്‌കാരം സ്വീകരിക്കുന്ന വിദേശ വനിത, എന്ത് മനോഹരമാണ് ഈ കാഴച എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സ്‌റ്റെപാനിക്ക് നമ്മുക് പാചക രീതികള്‍ വലിയ രീതിയില്‍ ഇഷ്ടപ്പെട്ടെന്ന് മറ്റൊരാളും കമന്റ് ചെയ്തു.












Click it and Unblock the Notifications