Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴുക്കുചാലിൽ ഒഴുകിനീങ്ങി കെട്ടുകണക്കിന് പണം; മാലിന്യം വകവെയ്ക്കാതെ ഇറങ്ങിയെടുത്ത് ആളുകൾ; വീഡിയോ വൈറൽ

ബാം​ഗ്ലൂരിൽ ഫ്ലാൈ ഓവറിന് മുകളിൽ നിന്ന് നോട്ട് വലിച്ചെറിഞ്ഞ യുവാവിനെ കുറിച്ചും, അതുപോലെ കാറിന്റെ ഡിക്കിയിൽ ഇരുന്ന് നോട്ട് കെട്ട് വലിച്ചെറിഞ്ഞ യുവാവിനെക്കുറിച്ചും ഉള്ള വാർത്ത അടുത്തിടെ നമ്മൾ കേട്ടുകാണും. ഇപ്പോൾ അത് പോലെ മറ്റൊരു സംഭവമാണ് വൈറൽ ആവുന്നത്.. ഇത്തവണ പാറിപറക്കുന്ന നോട്ടല്ല, പകരം വെള്ളത്തിൽ ഒഴുകി നടക്കുന്ന നോട്ടാണ്. ബീഹാറിൽ നിന്നുമുള്ള ഒരു ദൃശ്യമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒരു അഴുക്ക് ചാലിൽ കറൻസ് നോട്ടുകളുടെ കൂമ്പാരം ഒഴുകുന്നതായാണ് വീഡിയോയിൽ ഉള്ളത്.

തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറാമിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.100, 10 നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, ഒരു ജനക്കൂട്ടം ഡ്രെയിനിനു മുകളിലൂടെയുള്ള പാലത്തിൽ തടിച്ചുകൂടാൻ തുടങ്ങി, ചിലർ ജില്ലയിലെ മൊറാദാബാദ് പ്രദേശത്ത് പണം ശേഖരിക്കാൻ മലിനമായ വെള്ളത്തിലേക്ക് ഇരങ്ങാൻ ശ്രമിച്ചു.

viral video New311

പണം ശേഖരിക്കാൻ ആളുകൾ മാലിന്യക്കൂമ്പാരത്തിലൂടെ ചൂണ്ടയിടുക പോലും ചെയ്യുന്നതായി, വീഡിയോയിൽ കാണാവുന്നതാണ്, വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം സ്ഥാപിക്കാനും പോലീസ് വരേണ്ട അവസ്ഥയിലെത്തി.

"രാവിലെ 8 മണിക്ക്, വലിയ പണം അഴുക്കുചാലിൽ ഒരാൾ ഒഴുകുന്നത് ഞങ്ങൾ കണ്ടു, അതിനാൽ ഞങ്ങൾ കാണാൻ നിന്നു. കുറച്ച് സമയത്തിന് ശേഷം ഞങ്ങൾ തിരിച്ചെത്തിയപ്പോൾ പണമൊന്നും ഒഴുകുന്നില്ല," പ്രദേശവാസികൾ പറഞ്ഞു.നോട്ടുകൾ വ്യാജമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു, ചിലർ മറിച്ചാണ് ചിലർ പറയുന്നത് .ഇതും അഭ്യൂഹമാകാമെന്നും എന്നാൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു.

Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+