Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ തര്‍ക്കിച്ച് രാഹുല്‍ ഗാന്ധി... പോലീസുകാരോട് പറഞ്ഞത് ഇങ്ങനെ, ഒടുവില്‍ മടക്കം

ദില്ലി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കശ്മീരില്‍ സന്ദര്‍ശനത്തിനായി എത്തുകയും, അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ സംഘത്തെയും മടക്കി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ അധികൃതരോട് തന്നെ പുറത്തുവിടാന്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അദ്ദേഹം അധികൃതരുമായി നിരന്തരം സംസാരിച്ചെങ്കിലും ഒടുവില്‍ മടങ്ങേണ്ടി വരികയായിരുന്നു.

1

അതേസമയം കശ്മീരില്‍ നിസ്സഹായാവസ്ഥയാണ് ഉള്ളതെന്ന് തെളിയിക്കുന്ന ഈ വീഡിയോ കോണ്‍ഗ്രസ് ട്വിറ്റര്‍ വഴിയാണ് പുറത്തുവിട്ടത്. സര്‍ക്കാര്‍ എന്നെ കശ്മീരിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോസ്ഥരോട് രാഹുല്‍ പറയുന്നു. ഗവര്‍ണര്‍ ക്ഷണിച്ചിട്ടാണ് താന്‍ എത്തിയത്. ക്ഷണം സ്വീകരിച്ച് വന്നപ്പോള്‍ നിങ്ങള്‍ പറയുന്നു, ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന്്, പക്ഷേ സര്‍ക്കാര്‍ പറയുന്നു ഇവിടെ കുഴപ്പമില്ലെന്ന്, എല്ലാം സാധാരണഗതിയിലാണെന്നും അവര്‍ പറയുന്നു. എങ്കില്‍ എന്തുകൊണ്ടാണ് തന്നെ കശ്മീരില്‍ കാലുകുത്താന്‍ അനുവദിക്കാതിരിക്കുന്നതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.

സര്‍ക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്തുടരുന്ന ഓരോ കാര്യങ്ങളും അമ്പരിപ്പിക്കുന്നതാണെന്നും, രാഹുല്‍ വിമാനത്താവളത്തിലെ പോലീസ് ഓഫീസറോട് വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം കശ്മീരില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മൂടിവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നേരത്തെ ദില്ലിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഒരു സ്ത്രീ കശ്മീരില്‍ ദുരിതാവസ്ഥയാണ് ഉള്ളതെന്ന് വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

രാഹുല്‍ ഗാന്ധിയെ കൂടാതെ 11 പ്രതിപക്ഷ നേതാക്കളെയും പോലീസ് തടഞ്ഞിരുന്നു. സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും പ്രദേശത്ത് പോകാനാണ് ആഗ്രഹിക്കുന്നതെന്നും, 15 പേരെയെങ്കിലും കാണണമെന്നും ഈ സംഘം പറഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ താന്‍ ശ്രമിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും പോലീസ് മടക്കി അയച്ചു. രാഹുലിന്റെ വരവില്‍ രാഷ്ട്രീയമുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+