ആദ്യ ശമ്പളം വെറും 500 രൂപ, ജോലി മരത്തില്‍ ചാരി നിന്ന് ചിരിക്കുക, അനുഭവം പറഞ്ഞ് വിദ്യാ ബാലന്
ദില്ലി: ബോളിവുഡിലെ മലയാളി മുഖം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക നടി വിദ്യാ ബാലന്റെ മുഖമായിരിക്കും. എന്നാല്‍ ബോളിവുഡിന്റെ മുന്‍നിര നായികയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യാ ബാലന് പറയുന്നു. ആദ്യ ശമ്പളമായി തനിക്ക് കിട്ടിയത് 500 രൂപയാണെന്ന് ടൈംസ് നൗ ഡിജിറ്റലിന് നല്കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. അതേസമയം രസകരമായ ഒരു ജോലിയായിരുന്നു അതെന്നും നടി പറയുന്നു. ഒരു മരത്തില്‍ ചാരി നിന്ന് ചിരിക്കുകയായിരുന്നു തന്റെ ജോലി. ഒരു സംസ്ഥാന ടൂറിസം ക്യാമ്പയിന് വേണ്ടിയുള്ളതായിരുന്നു ആ ചിത്രമെന്നും നടി പറഞ്ഞു.

പത്രത്തിലെ പരസ്യം നല്‍കുന്നതിനായിരുന്നു ആ ചിത്രം. അതിന് 500 രൂപയാണ് ലഭിച്ചത്. ഞാന്‍, എന്റെ സഹോദരി, ബന്ധു, സുഹൃത്ത് എന്നിവരാണ് പരസ്യത്തിനായി പോയത്. നാല് പേര്‍ക്കും 500 രൂപ വീതം കിട്ടി. അതേസമയം അഭിമുഖത്തില്‍ തന്റെ ആദ്യത്തെ ഓഡിഷനെ കുറിച്ചും നടി പറഞ്ഞു. 1995ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ ആദ്യമായി ഓഡിഷന് പോയത്. 150ഓളം ആളുകളാണ് ആ ഓഡിഷനായി എത്തിയിരുന്നത്. ആ റോള്‍ അവസാനം തനിക്ക് കിട്ടി. രാധിക എന്ന കൗമാരക്കാരിയുടെ റോളായിരുന്നു അത്.
അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയിലായിരുന്നു ഓഡിഷനായി പോയത്. ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനില്‍ക്കേണ്ടി വന്നു. അത്രയും പേരുണ്ടായിരുന്നു. ഓഡിഷനൊക്കെ കഴിഞ്ഞപ്പോള്‍ ഇത് എനിക്ക് കിട്ടില്ല, മറന്നേക്കാമെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ഞാന്‍ മനസ്സില്‍ വിചാരിച്ചപ്പോഴേ അവര്‍ എന്നെ ആ ടെലിവിഷന്‍ ഷോയിലേക്ക് വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് പുറത്തിറങ്ങിയില്ല എന്നും വിദ്യ പറഞ്ഞു.
Recommended Video
അതേസമയം തനിക്ക് നേരിടേണ്ടി വന്ന ലിംഗ വിവേചനത്തെ കുറിച്ചും വിദ്യ തുറന്ന് പറഞ്ഞു. തനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനും പാചകമറിയില്ല. പല ആളുകളും ഭക്ഷണം കഴിക്കുന്നതിനിടെ, ദൈവമേ നിനക്ക് പാചകം ചെയ്യാനറിയില്ലേ എന്ന് ചോദിച്ചിരുന്നു. എനിക്ക് മാത്രമല്ല ഭര്‍ത്താവിനും അറിയില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ നിങ്ങള്‍ അത് പഠിക്കണമെന്നായിരുന്നു ഇവരുടെ ഉപദേശം. ഭര്‍ത്താവിനും തനിക്കും പ്രത്യേകമായ കാര്യങ്ങളാണോ അതോ നിയമമാണോ ഉള്ളതെന്നും വിദ്യ ചോദിച്ചു. ഷേര്‍ണി എന്ന ചിത്രമാണ് വിദ്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications