
കടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മ
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും അടുത്തിടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടകുട്ടികളുടെ മാതാപിതാക്കളായത്. ഇത് വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. വാടകഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ ഇരുവരും ലംഘിച്ചോ എന്നുള്ളതായിരുന്നു ഇതിലെ പ്രധാന വിഷയം.
ഇപ്പോഴിതാ നയന്‍താരയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്റെ അമ്മ മീനാകുമാരി. അവല്‍ ഗ്ലിറ്റ്‌സ് എന്ന യൂ ട്യൂബ് ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ ആണ് മീനാകുമാരി നയന്‍താരയെ വാനോളം പുകഴ്ത്തുന്നത്. നയന്‍താര വലിയ ഹൃദയമുള്ളവളാണ് എന്ന് പറയുകയാണ് മീനാകുമാരി. അതിനായി ഒരു സംഭവവും അവര്‍ ഉദാഹരണമായി പറയുന്നുണ്ട്.

Image Credit: Instagram@Vignesh Shivan
ഹാപ്പി മെയ്ഡ്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കവെ ആണ് മീന കുമാരി ഇക്കാര്യം വെളിപ്പെടുത്തുന്നത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് തന്റെ മരുമകള്‍ എന്നാണ് മീനാകുമാരി നയന്‍താരയെ കുറിച്ച് പറയുന്നത്.
തുടര്‍ അധികാരം ദുഷിപ്പിക്കും.. ബംഗാളും ത്രിപുരയും നമുക്ക് മുന്നിലുണ്ട്; പി ജയരാജന്

Image Credit: Instagram@Vignesh Shivan
ആരെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞെത്തിയാല്‍ അവരെ എത്ര വേണമെങ്കിലും സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ് നയന്‍താര. അതിന് ഉദാഹരണമായി ഒരു സംഭവവും അവര്‍ പങ്കുവെച്ചു. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരാണ് ഉള്ളത്. നാല് പുരുഷന്‍മാരും നാല് സ്ത്രീകളും. ഒരിക്കല്‍ ജോലിക്കാരില്‍ ഒരു സ്ത്രീ തന്റെ ദുരിതങ്ങളെല്ലാം നയന്‍താരയോട് പറഞ്ഞു.

തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും നാല് ലക്ഷം രൂപ കടമുണ്ട് എന്നും ആ സ്ത്രീ നയന്‍താരയോട് പറഞ്ഞു. ആ കടം കാരണം താന്‍ ജീവിതത്തില്‍ വലിയ പ്രയാസം നേരിടുണ്ട് എന്നായിരുന്നു അവര്‍ നയന്‍താരയോട് പറഞ്ഞത്. ഇത് കേട്ട് മനസലിഞ്ഞ നയന്‍താര ഉടന്‍ തന്നെ നാല് ലക്ഷം രൂപര നല്‍കിയിട്ട് കടങ്ങളെല്ലാം ഉടന്‍തന്നെ തീര്‍ക്കണം എന്ന് അവരോട് പറഞ്ഞു എന്ന് മീനകുമാരി പറയുന്നു.

തന്റെ ജോലിക്കാരിക്ക് ഇത്രയും പണം പെട്ടെന്ന് തന്നെ എടുത്ത് കൊടുക്കണമെങ്കില്‍ അവര്‍ എത്രത്തോളം ഹൃദയവിശാലത ഉള്ളവരായിരിക്കണം എന്നാണ് മീനാകുമാരി ചോദിക്കുന്നത്. അതേസമയം ആ സ്ത്രീ അതിനര്‍ഹയാണ് എന്നും നയന്‍താരയുടെ കാര്യങ്ങള്‍ അത്ര ഉത്തരവാദിത്തത്തോടെ ആണ് അവര്‍ നോക്കുന്നത് എന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു. ആ വീട്ടില്‍ അത്രയും ആത്മാര്‍ഥമായി ആ സ്ത്രീ ജോലി എടുക്കുന്നുണ്ട്.

മൂന്ന് വര്‍ഷത്തോളമായി അവര്‍ ആ വീട്ടില്‍ ജോലി ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നുണ്ട്. ഒരിക്കല്‍ അതേ സ്ത്രീയ്ക്ക് നയന്‍താരയുടെ അമ്മ കേരളത്തില്‍ നിന്ന് വന്ന് രണ്ട് സ്വര്‍ണ വളകള്‍ സമ്മാനിച്ചിരുന്നു എന്നും മീനാകുമാരി പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റേയും ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം എന്നും നമ്മള്‍ ആത്മാര്‍ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും എന്നതാണ് ഇത് അടിവരയിടുന്നത് എന്നും മീന കുമാരി പറഞ്ഞു.

തന്റെ മകന്‍ ഒരു മികച്ച സംവിധായകനും മരുമകള്‍ ഒരു മികച്ച അഭിനേത്രിയുമാണ് എന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു. രണ്ട് പേരും അവരുടേതായ മേഖലകളില്‍ കഠിനാധ്വാനം ചെയ്യുന്നവരാണ് എന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന താരം പലപ്പോഴും ഷൂട്ടിംഗിന് ഇടവേളയെടുത്ത് അവധിക്കാലം തെരഞ്ഞെടുക്കാറുണ്ട്. അതേസമയം ഉലകം, ഉയിര്‍ എന്നിങ്ങനെയാണ് നയന്‍താരയും വിഘ്‌നേഷും മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ വന്നപ്പോള്‍ ഇത് സംബന്ധിച്ച വിശദീകരണം ഇരുവരും നല്‍കിയിരുന്നു. ആറ് വര്‍ഷം മുന്‍പേ തങ്ങള്‍ വിവാഹിതരാണെന്നും വാടക ഗര്‍ഭധാരണം നടത്തിയത് നയന്‍താരയുടെ ബന്ധുവാണെന്നുമാണ് വിശദീകരണം നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 9 ന് ആണ് ഇരുവരും വിവാഹം പരസ്യപ്പെടുത്തിയത് എങ്കിലും നേരത്തെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പറയുന്നത്.