വിജയുടെ വമ്പന്‍ പരിഷ്‌കാരം; ചെന്നൈ നഗരത്തിലേക്ക് 1000 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നു
ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് 1000 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തീരുമാനം. കോടികളുടെ പദ്ധതിക്ക് മുഖ്യമന്ത്രി സി ജോസഫ് വിജയ് അനുമതി നര്‍കി. നഗരത്തിലെ ബസ് ഡിപ്പോകൡ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് 500 കോടി രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ചെന്നൈ മെട്രോ നഗരത്തില്‍ 755 ഇലക്ട്രിക് ബസുകളാണുള്ളത്. ഇതില്‍ 355 ബസുകള്‍ എസി ഘടിപ്പിച്ചതാണ്.
നഗരത്തിലെ യാത്രകള്‍ ആധുനിക വല്‍ക്കരിക്കുക, വാഹനങ്ങള്‍ കൂടുന്നതു കാരണമായുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ബസുകള്‍ എണ്ണം കൂട്ടുന്നത്. ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് മാതൃകയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ 1000 ബസുകള്‍ സര്‍വീസിന് ഇറക്കും. ബസ് ഡിപ്പോകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകളും അനുബന്ധ സൗകര്യവും ഇതോടൊപ്പം തയ്യാറാക്കും.

ഐടി മേഖലയായ ഒഎംആര്‍, വിമാനത്താവളം, കിളമ്പാക്കം തുടങ്ങിയ റൂട്ടിലെല്ലാം ഇനി പുതിയ ബസ് സര്‍വീസ് നടത്തും. നഗരത്തിലെ ഗതാഗത മേഖല ആധുനികവല്‍ക്കരിക്കുമെന്ന് വിജയ് അധികാരത്തിലെത്തിയ വേളയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണ തോത് കുത്തനെ വര്‍ധിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചെന്നൈയില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നത്.
ജലാശയ ശുദ്ധീകരണത്തിന് 'എരി' പോര്‍ട്ടല്‍
സംസ്ഥാനത്തെ കുളം ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ അതിവേഗം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ എരി പോര്‍ട്ടല്‍ വിജയ് ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയത്. സന്നദ്ധ സംഘടനകള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ജലാശയം ശുദ്ധീകരിക്കുന്നതിനുള്ള എന്‍ഒസി ഈ വെബ്‌സൈറ്റ് വഴി ലഭിക്കും.
ഇതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് നേരിട്ട് ജലവിഭവ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നു. മാത്രമല്ല, ഒന്നിലധികം സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും വേണം. ഇതെല്ലാം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എരി പോര്‍ട്ടല്‍. വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ലക്ഷക്കണക്കിന് ജലാശയങ്ങളുടെ സമ്പൂര്‍ണ വിവരം ഈ വെബ്‌സൈറ്റില്‍ ലഭിക്കും.
സ്വകാര്യ കനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ജലസംരക്ഷണ പദ്ധതികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം എന്‍ഒസി നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അനാവശ്യമായ കാലതാമസം ഇതോടെ ഇല്ലാതാകും. പദ്ധതിയുടെ നോഡല്‍ ഓഫീസറായി ജലവിഭവ വിനിയോഗ ഏജന്‍സിയുടെ ഡയറക്ടറെ നിയമിച്ചു.





Click it and Unblock the Notifications
