Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ഇടവേളയെടുക്കുന്നു? രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

ചെന്നൈ: തമിഴ് സിനിമയിലെ നിര്‍ണായക താരമായ വിജയ് കരിയറില്‍ വലിയ ഇടവേളയെടുത്തേക്കും. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രഖ്യാപനം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന. തമിഴ് സിനിമയില്‍ ആരാധക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന ഇളയദളപതി ഇത്തരമൊരു തീരുമാനം എടുക്കുമോ എന്ന ആശങ്കയും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ട്.

നിലവില്‍ വെങ്കട്ട് പ്രഭുവിന്റെ ഗോട്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഇത് കഴിഞ്ഞാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചന. വിജയ് ആരാധക സംഘത്തെ ഉപയോഗിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. വിജയിയുടെ ആരാധക സംഘടന നേരത്തെ തമിഴ്‌നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. മികച്ച വിജയവും നേടിയിരുന്നു.

ilayathalpathy-vijay

അടുത്ത ഒരു മാസത്തിനുള്ളില്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോട്ടിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാവുക. അതിന് ശേഷം വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും.

ഗോട്ടിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയാല്‍ ഈ പ്രഖ്യാപനമുണ്ടാവും. വിജയിയുടെ ഫാന്‍ ക്ലബായ വിജയ് മക്കള്‍ ഇയ്യക്കം രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. തമിഴ്‌നാട്ടില്‍ അനുകൂല സാഹചര്യമാണ് വിജയിക്ക് ഉള്ളതെന്നാണ് വിലയിരുത്തല്‍. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞതും, കമല്‍ഹാസന്റെ മക്കള്‍ നീതി മയക്കം ഇതുവരെ വിജയം നേടാത്തതുമെല്ലാം വിജയിക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടം ലഭിക്കാന്‍ കാരണമായേക്കും.

അടുത്ത മാസം വിജയ് മക്കള്‍ ഇയക്കത്തിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടി മത്സരിച്ചേക്കും. എന്നാല്‍ ഏത് പാര്‍ട്ടിക്കായിരിക്കും പിന്തുണ പ്രഖ്യാപിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഏതെങ്കിലും വ്യക്തിയെ പിന്തുണയ്ക്കുമോ അതല്ലെങ്കില്‍ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാകുമോ എന്നെല്ലാം വൈകാതെ തന്നെ പ്രഖ്യാപിക്കും.

ഡിഎംകെയെ താരം പിന്തുണയ്ക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. സ്റ്റാലിന്‍ കുടുംബവുമായി നല്ല ബന്ധമാണ് വിജയിക്കുള്ളത്. എന്നാല്‍ ഉദയനിധിക്ക് അത്ര നല്ല ബന്ധം വിജയിയുമായി ഇല്ല. അതുകൊണ്ട് അണ്ണാഡിഎംകെ ക്യാമ്പിലേക്ക് വിജയ് പോയേക്കുമോ എന്ന ഭയം ഡിഎംകെയ്ക്കുണ്ട്.

ചെന്നൈയില്‍ വ്യാഴാഴ്ച്ച ഫാന്‍ ക്ലബ് അംഗങ്ങളെ വിജയ് കണ്ടിരുന്നു. ഈ യോഗത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യങ്ങളാണ് സജീവ ചര്‍ച്ചയ്ക്ക് വന്നത്. ആരാധക സംഘടന ക്ലബുകള്‍ ചില സന്ദേശങ്ങളും വിജയ് കൈമാറിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വളരെ ആഡംബരത്തിലായിരിക്കും. ഏറ്റവും ഗ്രാന്‍ഡായിട്ടുള്ള തീരുമാനമാണ് വിജയ് ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+