Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസത്തോളമാണ് ശേഷിക്കുന്നത്. ഇപ്പോഴിതാ എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട്, തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തന്റെ മതേതര നിലപാടുകളിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അറിയിച്ചു.

തന്റെ നേതൃത്വം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി മാത്രമേ ടിവികെ സഖ്യമുണ്ടാക്കുകയുള്ളൂ എന്ന് ഊട്ടിയുറപ്പിക്കാൻ, അദ്ദേഹത്തിന്റെ പാർട്ടി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിന്റെ വേദി വിജയ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തരായ ഡിഎംകെയെ നേരിടാൻ ബിജെപി, ടിവികെയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന വ്യാപകമായ അഭ്യൂഹങ്ങൾക്കിടയിലാണ് വിജയുടെ നിർണായക പ്രതികരണം വന്നിരിക്കുന്നത്.

vijay

'ടിവികെ ആരംഭിച്ചതുമുതൽ, ഞങ്ങൾ ഒരു വിഭാഗത്തിന്റെ ഭാഗമാണെന്നും മറ്റൊന്നിന്റെ ഭാഗമാണെന്നും എതിരാളികൾ ഞങ്ങളെ മുദ്രകുത്തിക്കൊണ്ടിരുന്നു. വിജയ് ജനങ്ങളുടെ പക്ഷത്താണെന്ന് അവർക്ക് മനസിലായപ്പോൾ, ഞാൻ ഈ സഖ്യത്തിലും ആ സഖ്യത്തിലും (എൻഡിഎ) ചേരുമെന്ന് അവർ കിംവദന്തികൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഈ തെറ്റായ വിവരങ്ങൾ നിങ്ങളുടെ മനസിൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കാം' മാമല്ലപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ഇഫ്‌താർ ചടങ്ങിൽ വിജയ് പറഞ്ഞു.

'കാര്യങ്ങൾ ഞാൻ തുറന്നു പ്രഖ്യാപിക്കാം. ഞങ്ങളുടെ പാർട്ടി എപ്പോഴും മതേതരമായിരിക്കും. ഞങ്ങളുടെ മതേതര സാമൂഹിക നീതി തത്വങ്ങളിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ല. ഞങ്ങൾ സ്വന്തമായി ഒരു സർക്കാർ രൂപീകരിക്കുമെന്നും ഞാൻ വ്യക്തമാക്കട്ടെ. ഇതിൽ ഞങ്ങൾ വിട്ടുവീഴ്‌ച ചെയ്യില്ല. കിംവദന്തികൾ വിശ്വസിക്കരുത്. ദൈവാനുഗ്രഹത്താൽ, ഞങ്ങൾ ലക്ഷ്യമിടുന്നത് ഞങ്ങൾ നേടും' വിജയ് പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

വിജയുടെ ഈ കൃത്യമായ പ്രഖ്യാപനത്തോടെ, ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് പ്രധാന കക്ഷികൾ തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസ് (എസ്‌പിഎ), എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎ, ടിവികെ, തമിഴ് ദേശീയ പാർട്ടിയായ നാം തമിഴർ കക്ഷി എന്നിവരാണ് ഈ പ്രധാന ശക്തികൾ.

നേരത്തെ തന്നെ ബിജെപിയിൽ നിന്ന് വിജയ് ഒരു നിശ്ചിത അകലം പാലിച്ചിരുന്നുവെങ്കിലും, കോൺഗ്രസും ഡിഎംകെയും അവരുടെ തിരഞ്ഞെടുപ്പ് സഖ്യത്തിൽ തീരുമാനമെടുത്തതിന് പിന്നാലെയാണ് ടിവികെ എൻഡിഎയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്ക് തുടക്കമായത്. ടിവികെ ജില്ലാ സെക്രട്ടറിമാരുടെ യോഗം സഖ്യ വിഷയത്തിൽ ചർച്ച നടത്തുകയും ഡിഎംകെയെ പരാജയപ്പെടുത്താൻ മറ്റൊരു പാർട്ടിയുമായി സഖ്യം ചേരുന്നതിൽ എതിർപ്പില്ലെന്ന് പറയുകയും ചെയ്‌തതോടെ കാര്യങ്ങൾ മറ്റൊരു തരത്തിലേക്ക് മാറുകയായിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം പാർട്ടിയുടെ ജനറൽ സെക്രട്ടറി (തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്) ആദവ് അർജുന ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിജയ്ക്ക് 90 സീറ്റുകളും മുഖ്യമന്ത്രി സ്ഥാനം ഊഴം അനുസരിച്ചും വാഗ്‌ദാനം ചെയ്‌തുവെന്നും എന്നാൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇത് നിരുപാധികം നിരസിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിന് ശേഷമാണ് എൻഡിഎ സഖ്യ സാധ്യത തള്ളി വിജയ് തന്നെ രംഗത്ത് വന്നതും.

എന്നാൽ വിജയ്‌യെ സംബന്ധിച്ച് എൻഡിഎ സഖ്യത്തിൽ ചേരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കുന്ന കാര്യമാണെന്ന് നേരത്തെ ബോധ്യമായതാണ്. തുടക്കം മുതൽ ബിജെപിയെ എതിർത്ത, പ്രത്യയശാസ്ത്ര പരമായ ശത്രുക്കൾ എന്ന് വിശേഷിപ്പിച്ച വിജയ് അവർക്കൊപ്പം സഹകരിച്ചാൽ അത് കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന ഉപദേശം ഉന്നത നേതാക്കൾക്ക് നൽകുകയും ചെയ്‌തതോടെ സഖ്യ സാധ്യത വിജയ് തന്നെ തള്ളുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+