Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിൽ വിജയ്‌യുടെ ചടുലനീക്കം; എൻഡിഎയിൽ അതൃപ്‌തിയുള്ള ഒപിഎസിനെയും ടിടിവിയേയും ഒപ്പം ചേർക്കും!

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സൂപ്പർതാരം വിജയ്‌യുടെ ടിവികെയുമായി കൂടുതൽ പാർട്ടികളും നേതാക്കളും അടുക്കുകയാണെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി കെ പളനിസ്വാമിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി എഎംഎംകെയുടെ ടിടിവി ദിനകരനും, മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ പക്ഷവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത്.

പിന്നാലെ ഡിഎംകെ സഖ്യത്തിലോ പുതുതായി രൂപീകരിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം സഖ്യത്തിലോ ചേരുന്നതിനെ കുറിച്ചാണ് ഒപിഎസ് പക്ഷം ആലോചിക്കുന്നത്. ടിടിവി ദിനകരൻ നടൻ വിജയിയുമായി അടുപ്പം സ്ഥാപിക്കുന്നതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തമിഴ് രാഷ്ട്രീയത്തിൽ മുറുകുകയാണ്.

tvkvijay

ദിനകരനുമായും പനീർസെൽവവുമായും തിരഞ്ഞെടുപ്പ് ധാരണകൾക്കായി ചർച്ചകൾ നടത്തിയെന്ന് ടിവികെ ആദ്യമായി സ്ഥിരീകരിച്ചു. കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായും അവർ വ്യക്തമാക്കി. മുൻ എഐഎഡിഎംകെ നേതാവും നിലവിൽ ടിവികെയുടെ മുഖ്യ കോർഡിനേറ്ററുമായ കെഎ സെൻഗോട്ടയ്യനാണ് ഈ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം.

'ഞങ്ങൾ ടിടിവിയുമായി സംസാരിക്കുന്നു എന്നത് സത്യമാണ്. അവർ ആഭ്യന്തര ചർച്ചയിലാണ്; മറുപടി എപ്പോഴാണെന്ന് ഞങ്ങൾക്കറിയില്ല' എന്ന് സെൻഗോട്ടയ്യൻ പറഞ്ഞു. പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളില്ലാതെ വിഷമിച്ചിരുന്ന ടിവികെയ്ക്ക് സെൻഗോട്ടയ്യന്റെ കടന്നുവരവ് പുതിയ ആത്മവിശ്വാസം പകർന്നു നൽകിയിട്ടുണ്ട്.

ഈ രണ്ട് പ്രമുഖ നേതാക്കളും എൻഡിഎ സഖ്യത്തിനൊപ്പം നിന്നില്ലെങ്കിൽ അത് തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന സഖ്യത്തിന് വലിയ തിരിച്ചടിയാകും. മാത്രമല്ല ടിവികെ പാളയത്തിൽ ഇവരുടെ സാന്നിധ്യം വിജയിക്ക് വലിയ ഉത്തേജനം നൽകും, പ്രത്യേകിച്ചും തമിഴ്‌നാടിന്റെ തെക്കും മധ്യമേഖലകളിലെ പ്രബല സമുദായമായ മുകുലത്തോറുകളുടെ പിന്തുണ കൂടുമെന്നത് അവരെ സംബന്ധിച്ച് ശുഭവാർത്തയാണ്.

മുകുലത്തോറുകൾ തമിഴ്‌നാടിന്റെ തെക്കും മധ്യമേഖലകളിലെ പ്രബല സമുദായമാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ ടിടിവിയുടെയും ഒപിഎസിന്റെയും സാന്നിധ്യം എഐഎഡിഎംകെയെ പല മണ്ഡലങ്ങളിലും പിന്നോട്ട് നയിച്ചിരുന്നു. ഇവരുടെ അഭാവം മുകുലത്തോറുകളെ എഐഎഡിഎംകെയിൽ നിന്ന് കൂടുതൽ അകറ്റിയേക്കും.

1972-ൽ സ്ഥാപിതമായതു മുതൽ ഈ വിഭാഗം എഐഎഡിഎംകെയുടെ പ്രധാന വോട്ട് ബാങ്കായിരുന്നു. എന്നാൽ 2016-ൽ ജെ. ജയലളിതയുടെ മരണശേഷം അവർ പാർട്ടിയുമായി അകന്നു. പളനിസ്വാമി ടിടിവിയെയും ഒപിഎസിനെയും പുറത്താക്കിയത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി. അതിന്റെ തുടർച്ചയാണ് ടിവികെയുമായി അവർ ഒത്തുചേർന്നാൽ എൻഡിഎ സഖ്യത്തിന് ഉണ്ടാവുക.

പളനിസ്വാമിയെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാതെ ടിടിവിയും ഒ.പി.എസ്സും നിലപാട് കടുപ്പിച്ചത്, സഖ്യത്തിൽ ചേരാൻ താൽപ്പര്യമില്ല എന്നതിന്റെ സൂചനയാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. എഐഎഡിഎംകെയുമായുള്ള അഭിപ്രായ ഭിന്നത തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും അവർ ഭയപ്പെടുന്നു.

അതിനിടെ ഒപിഎസ് പക്ഷത്തിലെ നേതാക്കൾ അടുത്ത നീക്കത്തെക്കുറിച്ച് ഭിന്നിച്ചുനിൽക്കുകയാണ്. പനീർസെൽവം ഡിഎംകെ. പക്ഷത്ത് ചേരണമെന്ന് ചിലർ ആഗ്രഹിക്കുന്നു. എന്നാൽ, ആ നീക്കം വിപരീതഫലം ചെയ്യുമെന്നും, വിജയുടെ ടിവികെയുമായി കൈകോർക്കുക എന്നതാണ് ശരിയെന്നും മറ്റുചിലർ വാദിക്കുന്നു. എന്തായാലും വരും ദിനങ്ങളിൽ ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+