വികാസ് ദുബെയെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍, 5 ചോദ്യങ്ങള്‍ ഉറപ്പിക്കും, പോലീസ് പറഞ്ഞ നുണകള്‍ ഇങ്ങനെ
കാണ്‍പൂര്‍: വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വാദങ്ങള്‍ പച്ചക്കള്ളം. റോഡ് അപകടത്തിനിടെ രക്ഷപ്പെടാന്‍ നോക്കിയപ്പോഴാണ് ദുബെയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികള്‍ അടക്കം പറയുന്നത് വെടിയൊച്ച മാത്രം കേട്ടിരുന്നെന്നാണ്. ഇവിടേക്ക് വരാന്‍ പോലും പോലീസ് അനുവദിച്ചിരുന്നില്ല. ദുബെ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. എന്നാല്‍ ഏറ്റവും വലിയ സംശയം കീഴടങ്ങിയ ഒരാള്‍ എന്തിനാണ് രക്ഷപ്പെടാന്‍ നോക്കുന്നതെന്നാണ്. ഇത്രയും പോലീസുകാര്‍ ഉള്ളപ്പോള്‍ ഒരാള്‍ അതിന് ശ്രമിക്കുമോ.

വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാര്‍ ഏറ്റുമുട്ടലിന് മുമ്പ് മാറ്റിയത് എന്തിനായിരുന്നുവെന്നാണ് ആദ്യത്തെ ചോദ്യം. ടോള്‍ പ്ലാസയില്‍ പുലര്‍ച്ചെ നാല് മണിക്കുള്ള വീഡിയോയില്‍ വ്യത്യസ്തമായ കാറിലായിരുന്നു ദുബെ സഞ്ചരിച്ചിരുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റിയതാണെന്ന് ഉറപ്പാണ്. ഏറ്റുമുട്ടല്‍ നേരത്തെ തന്നെ പോലീസ് പ്ലാന്‍ ചെയ്തെന്നാണ് വ്യക്തമാകുന്നത്. പോലീസ് സംഘത്തെ തുടക്കം മുതല്‍ അനുഗമിച്ചിരുന്ന മാധ്യമങ്ങളെ, സംഭവം നടക്കുന്നതിന്റെ രണ്ട് കിലോ മീറ്റര്‍ മുമ്പ് തടഞ്ഞിരുന്നു. ഇതിന് എന്തിനാണെന്ന് പറയുന്നില്ല. ഇതിന് ശേഷമാണ് അപകടവും ഏറ്റുമുട്ടലും നടക്കുന്നത്.
ദൃക്സാക്ഷികള്‍ പറയുന്നത് ഇവര്‍ വെടിയൊച്ച കേട്ടെന്നാണ്. എന്നാല്‍ അപകടത്തെ കുറിച്ചൊന്നും ഇവര്‍ പറയുന്നില്ല. അങ്ങനൊന്ന് നടന്നിട്ടില്ലെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. പോലീസ് ഇവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആരും ഒന്നും കാണരുതെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു പോലീസ്. സുപ്രധാനമായ മറ്റൊരു ചോദ്യം, 60ലധികം ക്രിമിനികള്‍ കേസുകളില്‍ ഉള്‍പ്പെട്ട ഒരു കൊടുംകുറ്റവാളിയെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ എന്തുകൊണ്ട് വിലങ്ങ് വെച്ചില്ല എന്നതാണ്. കാര്‍ വളയ്ക്കുമ്പോള്‍ വികാസ് ദുബെ പോലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് പുറത്തേക്ക് ചാടി ഓടിയെന്നാണ്.
ഇനി ഏറ്റവും സുപ്രധാന കാര്യം ഇങ്ങനെയാണ്. കാര്‍ വളച്ചു എന്ന് പറയുന്നത്, ഒരു വളവും ഇല്ലാത്ത ഇടത്താണ്. ഇവിടെ ബാരിയറുകളുമില്ല. ദുബെ ഓടിയ പാടത്തിന്റെ ഒരു വശത്ത് റോഡുണ്ട്. ഇത് വ്യാജമായ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് സംശയിക്കുന്ന ചോദ്യങ്ങളാണ് ഇത്. യുപി പോലീസ് ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷന് വിഷയത്തില്‍ ഇടപെടണമെന്ന വാദം ശക്തമായി കഴിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരുമെന്ന അവസ്ഥയിലാണ് യുപി പോലീസ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications