യുപിയില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ നേരിട്ടത് ക്രൂരത... വികാസ് ദുബെയുടെ ഗുണ്ടകള്‍ തലവെട്ടി മാറ്റി!!
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ അക്രമികളില്‍ നിന്ന് നേരിട്ടത് കൊടുക്രൂരത. ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. വികാസ് ദുബെ എന്ന കൊടുംക്രിമിനലുമായിട്ടുള്ള ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ ആളുകള്‍ ബില്‍ഹൗര്‍ സിഒ ദേവേന്ദ്ര മിശ്രയുടെ തല മഴു ഉപയോഗിച്ച് വെട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുപി പോലീസിനെ ഒന്നടങ്കം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.

ദേവേന്ദ്ര മിശ്രയുടെ കാല്‍വിരലുകളും ഇവര്‍ വെട്ടിമാറ്റിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു സബ് ഇന്‍സ്പെക്ടറുടെ ശരീരത്തില്‍ ബുള്ളറ്റുകള്‍ നിരവധിയാണ് തറച്ച് കയറിയിരിക്കുന്നത്. മറ്റൊരു കോണ്‍സ്റ്റബിളിനും ഇതേ രീതിയിലാണ് മരണമുണ്ടായത്. കൊടുക്രൂരതകളാണ് പുറത്തുവരുന്നത്. അക്രമികള്‍ എകെ 47 കൊണ്ടായിരിക്കും വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരില്‍ നിന്ന് തോക്കുകള്‍ തട്ടിയെടുത്ത് ശേഷം ഇവരെ അത് ഉപയോഗിച്ച് തന്നെയാണ് കൊലപ്പെടുത്തിയത്.
കോണ്‍സ്റ്റബിള്‍മാരായ ബബ്ലു, രാഹുല്‍, സുല്‍ത്താന്‍ എന്നിവര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണ്. നിരവധി വെടിയുണ്ടകള്‍ ഇവരുടെ ശരീരത്തില്‍ പതിച്ചിട്ടുണ്ട്. .315 ബോര് ആയുധമാണ് ഇവരെ കൊല്ലാനായി ഉപയോഗിച്ചത്. കോണ്‍സ്റ്റബിളാണ് ജിതേന്ദ്ര പാലാണ് എകെ 47ല്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലുമാണ് മുറിവുകളില്‍ അധികവുമുള്ളത്. ഇത് ഡോക്ടര്‍മാരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സാധാരണ മാവോയിസ്റ്റുകളാണ് നടത്താറുള്ളത്. നേരത്തെ വികാസ് ദുബെയുടെ അടുത്തയാളായ ദയാശങ്കര്‍ അഗ്നിഹോത്രി അറസ്റ്റിലായിരുന്നു. വലിയൊരു ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
അഗ്നിഹോത്രി പറഞ്ഞത് വികാസ് ദുബെയ്ക്ക് പോലീസ് വരുന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ്. ഇതുകാരണമാണ് ദുബെ സജ്ജമായിരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ അറിഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇതേ പോലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പോലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പോലീസിനെ കീഴടക്കുകയും ചെയ്തു. വിവരങ്ങള്‍ ചോര്‍ന്നത് പോലീസിന് വലിയ നാണക്കേടാണ്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications