കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയ്ക്ക് ബിജെപി എംഎല്‍എമാരുമായി ബന്ധം.... വീഡിയോ പുറത്ത്, രണ്ടരലക്ഷം വിലയിട്ട് പോലീസ്!!

Google Oneindia Malayalam News

ലഖ്‌നൗ: കാണ്‍പൂരിലെ ഏറ്റുമുട്ടലില്‍ പ്രതിക്കൂട്ടിലായി ബിജെപി. ക്രിമിനല്‍ നേതാവ് വികാസ് ദുബെയ്ക്ക് ബിജെപി എംഎല്‍എമാരുമായി ബന്ധമുണ്ടെന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തനിക്കെതിരെ പോലീസ് നടപടി വന്നപ്പോള്‍ മുമ്പ് സഹായിച്ചത് ബിജെപി എംഎല്‍എമാരാണെന്നും പറയുന്നുണ്ട്. അതേസമയം ഇത് എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. അതേസമയം സമാജ് വാദി പാര്‍ട്ടിയും ഇതിലൂടെ കുടുങ്ങിയിരിക്കുകയാണ്. മുമ്പ് യുപി നിയമസഭാ സ്പീക്കര്‍ ഹരികൃഷ്ണ ശ്രീവാസ്തവയാണ് തന്റെ രാഷ്ട്രീയഗുരുവെന്നും, രാഷ്ട്രീയത്തിലിറക്കിയത് അദ്ദേഹമാണെന്നും വികാസ് ദുബെ പറയുന്നുണ്ട്.

1

മുലായം സിംഗ് സര്‍ക്കാരില്‍ സ്പീക്കറായിരുന്നു ഹരികൃഷ്ണ ശ്രീവാസ്തവ. തനിക്ക് കുറ്റകൃത്യങ്ങളുമായും ക്രിമിനലുകളുമായും യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. തനിക്കെതിരെയുള്ള കേസുകള്‍, സംസ്ഥാനത്ത് തന്റെ ജനപ്രീതി വര്‍ധിക്കുന്നത് കൊണ്ട് വരുന്നതാണെന്നും, അത് എതിരാളികളെ അസൂയാലുക്കളാക്കുന്നുവെന്നും ദുബെ പറയുന്നു. ബിജെപി എംഎല്‍എമാരായ അഭിജിത്ത് സംഗ, ഭഗവതി സാഗര്‍ എന്നിവരാണ് തന്നെ സ ഹായിച്ചതെന്നും ദുബെ പറഞ്ഞു. ഇവരുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ തനിക്കെതിരെ പോലീസ് നടപടിയുണ്ടായപ്പോള്‍ രക്ഷിച്ചത് ഇവരാണ് ദുബെ സ്ഥിരീകരിച്ചു. എന്നാല്‍ തനിക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിജിത്ത് സംഗ പറഞ്ഞു. എന്റെ മണ്ഡലം കാണ്‍പൂരിലെ ബിത്തൂരാണ്. സമീപ ഗ്രാമങ്ങളിലുള്ള എല്ലാവരും എന്റെ സഹായത്തിനായി വരാറുണ്ട്. പല അവസരത്തിലും ദുബെയ്‌ക്കെതിരെ കേസെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നതായും സംഗ പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടികളുമായി ദുബെ ബന്ധപ്പെടുന്നത് സാധാരണമാണെന്നും, ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും സംഗ വ്യക്തമാക്കി.

അതേസമയം ഭഗവതി സാഗറെന്ന എംഎല്‍എയും ഇത് തള്ളിക്കളഞ്ഞു. ദുബെയുടെ കേസ് തള്ളിക്കളയണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിത്. ഈ വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്നും സാഗര്‍ പറഞ്ഞു. ഇതിനിടെ ദുബെയെ കണ്ടെത്താനായി പാരിതോഷിക തുക വര്‍ധിപ്പിച്ചിരിക്കുകയാണ് പോലീസ്. രണ്ടരലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഒരു ലക്ഷം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്ന് പോലീസുകാരെ സംഭവ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ വികാസ് ദുബെയുടെ ആളുകളുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

English summary
vikas dubey's old video claiming he have connection with bjp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X