വില്ലേജ് കുക്കിങ് ചാനലിന് അപൂര്‍വ നേട്ടം, 1 കോടി വരിക്കാര്‍; മാസ വരുമാനം 10 ലക്ഷവും കടക്കും
ചെന്നൈ: അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തിയുള്ള യൂട്യൂബ് ചാനലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വില്ലേജ് കുക്കിങ് ചാനല്‍. നേരത്തെ തന്നെ വളരേയെറെ കാഴ്ച്ചക്കാര്‍ ഉണ്ടായിരുന്ന കുക്കിങ് ചാനല്‍ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതമാക്കിയത് രാഹുല്‍ ഗാന്ധി ചാനലില്‍ അതിഥിയായി എത്തിയതോടെയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു രാഹുല്‍ കൂടി പങ്കെടുത്ത എപ്പിസോഡ് വില്ലേജ് കുക്കിങ് ചാനല്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ അഞ്ച് സഹോദരങ്ങളും മുത്തച്ഛനും ചേര്‍ന്ന് നടത്തുന്ന ഈ ചാനലിനെ തേടി അപൂര്‍വ നേട്ടവും എത്തിയിരിക്കുകയാണ്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ഒരു കോടി സബ്സ്ക്രൈബഴ്സ് എന്ന അപൂര്‍വ്വ നേട്ടമാണ് വില്ലേജ് കുക്കിങ് എന്ന യൂട്യൂബ് ചാനലിന് സ്വന്തമായിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യൂട്യൂബ് ചാനല്‍ കൂടിയാണ് ഇത്. ഇതിന് പിന്നാലെ തമിഴ്നാട്ടിലെ ഈ സഹോദരങ്ങളെ തേടി യൂട്യൂബിന്‍റെ ഡയമണ്ട് ബട്ടണ്‍ എത്തുകയും ചെയ്തു.

ഡയമണ്ട് ബട്ടല്‍ ലഭിച്ചതിന്‍റെ അണ്‍ബോക്സിങ് വീഡിയോ വില്ലേജ് കുക്കിങ് ചാനലില്‍ വരികയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ സന്തോഷ നിമിഷത്തില്‍ കോവിഡ് സഹായപദ്ധതിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയുമാണ് ഇവര്‍. സഹോദരങ്ങളും മുത്തച്ഛനും ചേര്‍ന്ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ചെക്ക് കൈമാറിയത്.

പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമത്തിലുള്ള എം പെരിയ തമ്പിയെന്ന മുത്തച്ഛനും വി സുബ്രഹ്മണ്യൻ, വി മുരുകേശൻ, വി അയ്യനാർ, ജി തമിഴ്സെൽവൻ, ടി മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങളും ചേര്‍ന്നാണ് വില്ലേജ് കുക്കിങ് ചാനല്‍ എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.

കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് യൂട്യൂബ് കുക്കിങ് ചാനല്‍ എന്ന ആശയം ആദ്യമായി ഉദിക്കുന്നത്. നാട്ടില്‍ കൂലിവേല ചെയ്തിരുന്ന സഹോദരങ്ങളും സുബ്രഹ്മണ്യന് സര്‍വ പിന്തുണയും നല്‍കിയപ്പോള്‍ നാട്ടിലെ പേരു കേട്ട പാചകക്കാരനായ പെരിയതമ്പിയും ഒപ്പം ചേരുകയായിരുന്നു.

നുറില്‍ കുറവ് ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കി ശീലമില്ലാത്ത ആളാണ് പെരിയ തമ്പി എന്നതിനാല്‍ തന്നെ വലിയ അളവിലാണ് വില്ലേജ് കുക്കിങ് ചാനലിലെ പാചകങ്ങള്‍ എല്ലാം. എന്തുണ്ടാക്കിയാലും ആറുപേരും ഒന്നിച്ചിരുന്ന് കഴിക്കുകയും ചെയ്യും. ശേഷം ഭക്ഷണം നാട്ടിലെ കുട്ടികള്‍ക്കും അനാഥാലയങ്ങളിലേക്കും എത്തിക്കും. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപയാണ് യൂട്യൂബ് വരുമാനം. ഫേസ്ബുക്കില്‍ നിന്നുള്ളത് വേറേയും. ചിലവ് കഴിച്ചുള്ളവ കൃത്യമായി എല്ലാവരും പങ്കിട്ടെടുക്കും.
അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications