Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷത്തിനോട് പ്രതികാരബുദ്ധിയോടെ പെരുമാറിയാല്‍ ഒറ്റപ്പെടും'; പ്രധാനമന്ത്രിക്കെതിരെ സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇനിയും എതിരാളികളെ ലക്ഷ്യമിടാനാണ് മോദി ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹം ഒറ്റപ്പെടുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞതാണ്. ഇനി നമ്മള്‍ രാജ്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ബജറ്റ് നിങ്ങളുടെ ഭരണത്തെ രക്ഷിക്കും. എന്നാല്‍ രാജ്യത്തെ രക്ഷിക്കില്ല. ശരിയായ ദിശയില്‍ സര്‍ക്കാരിനെ നയിക്കൂ. ഇല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെട്ട് പോവുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

mk-stalin

നിങ്ങളെ പരാജയപ്പെടുത്തിയവരോട് പ്രതികാരബുദ്ധിയോടെ പെരുമാറാതിരിക്കൂ. നിങ്ങളുടെ രാഷ്ട്രീയ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും നോക്കിയാണ് ഭരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. ബിെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രം പൂര്‍ണമായും അവഗണിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തമിഴ്‌നാട്ടിലെ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി യാതൊരു പ്രഖ്യാപനവും വന്നിട്ടില്ല. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം, കോയമ്പത്തൂരിലെ വികസന പദ്ധതികള്‍ എന്നിയിലൊന്നും പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഇല്ലെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

ചെന്നൈയിലും ദക്ഷിണ മേഖല ജില്ലകളിലും പ്രളയം ബാധിച്ച ഇടങ്ങളെ പുനസ്ഥാപിക്കുന്നതിനുള്ള ഫണ്ടുകള്‍ ഒന്നും അനുവദിച്ചിട്ടില്ല. സംസ്ഥാനം 37000 കോടിയാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ 276 കോടിയാണ് ലഭിച്ചതെന്നും ഡിഎംകെ പറഞ്ഞു. തമിഴ്‌നാടിനായുള്ള പ്രത്യേക പദ്ധതികളൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നും ഡിഎംകെ പറഞ്ഞു.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നോക്കുമ്പോള്‍ തമിഴ്‌നാടിനെ പൂര്‍ണമായും മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മനസ്സിലാക്കാമെന്നും അണ്ണാഡിഎംകെ പറഞ്ഞു. ബീഹാറിനേക്കാള്‍ പത്ത് മടങ്ങ് അധികം നികുതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തമിഴ്‌നാട് നല്‍കുന്നുണ്ട്. ഞങ്ങളാണ് നികുതിയിലേക്ക് കൂടുതല്‍ നല്‍കുന്നവരെന്നും ഡിഎംകെ വക്താവ് എ ശരവണന്‍ പറഞ്ഞു.

ബിജെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളെല്ലാം ബജറ്റിന്റെ കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്. നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ശനിയാഴ്ച്ച നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്വീന്ദര്‍ സുഖു എന്നിവരാണ് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. മൂന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

അതേസമയം സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. യുപിഎയുടെ രണ്ട് സര്‍ക്കാരിലുമായി അവതരിപ്പിച്ച 10 ബജറ്റുകളില്‍ 6 എണ്ണത്തില്‍ തമിഴ്‌നാടിനെ പരാമര്‍ശിച്ചിട്ട് പോലുമില്ലെന്ന് അണ്ണാമലൈ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കാത്തതിനാല്‍ ഒരു സംസ്ഥാനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ ലഭിക്കില്ലെന്ന വരുത്തി തീര്‍ക്കുകയാണ് സ്റ്റാലിന്‍. യുപിഎ കാലത്ത് ബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നപ്പോഴും സംസ്ഥാനത്തിന് ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+