Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍ രത്‌നയും അര്‍ജുന അവാര്‍ഡുകളും തിരികെ നല്‍കും; വീണ്ടും പ്രതിഷേധം

ന്യൂഡല്‍ഹി: ഗുസ്തി താരം ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡുകളും തിരികെ നല്‍കും. ഗുസ്തി ഫെഡറേഷനില്‍ പുതിയ വിവാദങ്ങള്‍ക്കിടെയാണ് പ്രതിഷേധ സൂചകമായി വിനേഷ് ഫോഗട്ട് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന് കത്തെഴുതി, അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതായി വിനേഷ് പ്രഖ്യാപിച്ചത്.

വനിതാ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ ഫോഗട്ട് കടുത്ത നിരാശ അറിയിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചിട്ടും, അവരുടെ വിഷമം കേള്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ ഗുസ്തി താരം ബജ്‌റംഗ് പൂനിയയും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

vinesh-phogat

കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങളായിരുന്നു ഗുസ്തി ഫെഡറേഷനില്‍ നടന്നത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ കേന്ദ്ര കായിക മന്ത്രാലയം ഇടപെട്ട് തിരഞ്ഞെടുത്ത സമിതിയെ പിരിച്ചുവിടുകയായിരുന്നു. നിയമാനുസൃതമല്ല സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് കായിക മന്ത്രാലയം പറഞ്ഞിരുന്നു.

ആരോപണം നേരിട്ട മുന്‍ സമിതിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും, ഈ സമിതിയെയും അവര്‍ തന്നെയാണ് നിയന്ത്രിക്കുകയെന്നും കായിക മന്ത്രാലയം പറഞ്ഞിരുന്നു. അതുകൊണ്ടാണ് സമിതിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും കായിക മന്ത്രാലയം പറഞ്ഞു.വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബ്രിജ് ഭൂഷണ്‍ എണ്ണറ്റ തവണയാണ് ഗുസ്തി താരങ്ങളെ അധിക്ഷേപിച്ചത്. അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞു. ഗുസ്തി സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഈ പ്രതിഷേധമുണ്ടായത്. ബജ്‌റംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്‌കാരം കര്‍തവ്യപഥില്‍ ഉപേക്ഷിച്ചുവെന്നും വിനേഷ് ചൂണ്ടിക്കാണിച്ചു. അതേസമയം കായിക മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെയാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

ബ്രിജ് ഭൂഷണിന്റെ വസതിയില്‍ നിന്നാണ് പുതിയ സമിതി പ്രവര്‍ത്തിക്കുന്നതെന്നും കായിക മന്ത്രാലയം ആരോപിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായി ആഡ് ഹോക്ക് കമ്മിറ്റിയെ നിയമിക്കാനും ഒളിംപിക് അസോസിയേഷനോട് കായിക മന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സഞ്ജയ് സിംഗിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ വിനേഷ് ഫോഗട്ട് അടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ഇതിലായിരുന്നു സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഒളിംപിക് സ്വപ്‌നം ഇല്ലാതാവുകയാണെന്നും, സര്‍ക്കാരില്‍ നിന്ന് യാതൊരു പിന്തുണയും കിട്ടുന്നില്ലെന്നും ഫോഗട്ട് പറഞ്ഞു. സസ്‌പെന്‍ഷനെതിരെ കായിക മന്ത്രാലയത്തെ സമീപിക്കുമെന്നും, വിശദീകരണം നല്‍കുമെന്നും സഞ്ജയ് സിംഗ് അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+