കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; 2.5 കോടിയുടെ യുഎസ് സ്‌കോളര്‍ഷിപ്പ് ബീഹാറിലെ ദളിത് വിദ്യാര്‍ത്ഥിക്ക്

Google Oneindia Malayalam News

പാറ്റ്‌ന: പാറ്റ്‌നയിലെ 17 വയസ്സുള്ള ദളിത് ആണ്‍കുട്ടിക്ക് അമേരിക്കയില്‍ നിന്ന് ബിരുദം നേടുന്നതിന് 2.5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഫുല്‍വാരിഷരീഫിലെ ഗോണ്‍പുര ഗ്രാമത്തില്‍ നിന്നുള്ള ഒരു ദിവസവേതനക്കാരന്റെ മകനായ പ്രേം കുമാറിനാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്., അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ കോളേജ് വിദ്യാഭ്യാസം നേടുന്നത്. കൂടാതെ ഈ അപൂര്‍വ്വ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ദളിത് വിദ്യാര്‍ത്ഥിയായിരിക്കും പ്രേം കുമാര്‍.

'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ

നിലവില്‍ ശോഷിത് സമാധാന കേന്ദ്രത്തിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രേം, ലഫായെറ്റ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും ബിരുദം നേടുന്നതിനായി ഈ വര്‍ഷാവസാനം പെന്‍സില്‍വാനിയയിലേക്ക് പോകും. 1826ല്‍ സ്ഥാപിതമായ യു എസിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്‌കൂളായ ലഫായെറ്റ് കോളേജ് വാഗ്ദാനം ചെയ്യുന്ന 2.5 കോടി സ്‌കോളര്‍ഷിപ്പാണ് പ്രേം കുമാറിന് ലഭിച്ചിരിക്കുന്നത്.

patna

Photo courtesy: Prime News

അഭിമാനകരമായ 'ഡയര്‍ ഫെലോഷിപ്പിന്' തിരഞ്ഞെടുക്കപ്പെട്ട ലോകമെമ്പാടുമുള്ള ആറ് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് പ്രേം. പ്രശ്‌നപരിഹാരത്തില്‍ ശ്രദ്ധയോടൊപ്പം അവരുടെ ലോകത്തെ സ്വാധീനിക്കുന്നതിനുള്ള ആന്തരിക പ്രചോദനവും പ്രകടിപ്പിക്കുന്ന അസാധാരണ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡയര്‍ ഫെലോഷിപ്പ് നല്‍കുന്നത്.

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

ട്യൂഷന്‍ ഫീസ്, താമസം, യാത്രാ ചെലവുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, കോഴ്സ് ബുക്കുകള്‍ എന്നിവയുള്‍പ്പെടെ പ്രേം കുമാറിന്റെ ബിരുദ പ്രോഗ്രാമുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ ചെലവുകളും 2.5 കോടി സ്‌കോളര്‍ഷിപ്പ് ഉള്‍ക്കൊള്ളുന്നു.

അതേസമയം, സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രേം കുമാര്‍ രംഗത്തെത്തി. എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഇത് അവിശ്വസനീയമാണ്. ബിഹാറിലെ മഹാദളിത് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ സംഘടന കാരണമാണ് എനിക്ക് ഇന്ന് ഈ വിജയം ലഭിച്ചത്. ഞാന്‍ സന്തോഷവാനാണെന്ന് പ്രേം കുമാര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ്; ശിവസേനയുടെ പിന്തുണയും മുര്‍മുവിനെന്ന് റിപ്പോര്‍ട്ട്പ്രതിപക്ഷത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ്; ശിവസേനയുടെ പിന്തുണയും മുര്‍മുവിനെന്ന് റിപ്പോര്‍ട്ട്

ദക്ഷിണേഷ്യയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിലും ഉള്ള വിടവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടനയാണ് ഡെക്സ്റ്ററിറ്റി ഗ്ലോബല്‍. 14 വയസുള്ളപ്പോള്‍ പ്രേം കുമാര്‍ ഈ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Viral: 2.5 Crore Lafayette College in US Scholarship Got Dalit student from Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X