Get Updates
Get notified of breaking news, exclusive insights, and must-see stories!

ടച്ച് സ്‌ക്രീനില്‍ ഒരു ക്ലിക്ക്, നല്ല മട്ടന്‍ ബിരിയാണി കണ്‍മുന്നില്‍; ദേ...ആളില്ലാ ബിരിയാണിക്കട...

ഭക്ഷണം ലഭിക്കുന്ന മുഴുവന്‍ പ്രക്രിയയും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലാണ്.

biriyani

വിശേഷ ദിവസങ്ങളില്‍ ഒരു ബിരിയാണി കഴിച്ചില്ലെങ്കില്‍ എന്ത് ആഘോഷം അല്ലേ. നല്ല ദമ്മിട്ട ബിരിയാണി. അതിപ്പോള്‍ ചിക്കനായാലും മട്ടനായാലും ഒരു പ്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ ഹോട്ടലുകളിലും നല്ല രുചിയുള്ള ബിരിയാണി ലഭിക്കും. വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരും പുറത്തുപോയി കഴിക്കാനാണ് ആഗ്രഹിക്കാറ്. അങ്ങനെ പുറത്തുപോയി ബിരിയാണി കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.

ആളില്ലാ ബിരിയാണിക്കട

ആളില്ലാ ബിരിയാണിക്കട

ചെന്നൈയില്‍ ഇനി എ ടി എമ്മില്‍ നിന്ന് പണം ലഭിക്കുന്നത് പോലെ ബിരിയാണി ലഭിക്കും. ചെന്നൈയിലെ കൊളത്തൂരിലാണ് രാജ്യത്തെ ആദ്യത്തെ ആളില്ലാ ബിരിയാണിക്കട ആരംഭിച്ചത്. ഒരു ടച്ച് സ്‌ക്രീനില്‍ നിര്‍ദ്ദേസം നല്‍കിയാല്‍ ഉടന്‍ തന്നെ ബിരിയാണി നമ്മുടെ കൈകളിലേക്ക് എത്തും.

വിറകടുപ്പില്‍ പാകം ചെയ്യുന്ന കല്യാണ ബിരിയാണി

വിറകടുപ്പില്‍ പാകം ചെയ്യുന്ന കല്യാണ ബിരിയാണി


ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ, ബായ് വീട്ടു കല്യാണം അല്ലെങ്കില്‍ ദി ബിവികെ ബിരിയാണി ആണ് കൊളത്തൂരില്‍ ആളില്ലാ ടേക്ക്അവേ കൗണ്ടര്‍ ഓപ്പണ്‍ ചെയ്തത്. വിറകടുപ്പില്‍ പാകം ചെയ്യുന്ന കല്യാണ് വീട്ടിലെ ബിരിയാണിയാണ് ബി വി കെ ബിരിയാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇവിടെ നിന്ന് ഭക്ഷണം ലഭിക്കുന്ന മുഴുവന്‍ പ്രക്രിയയും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലാണ്.

ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

32 ഇഞ്ച് സ്‌ക്രീനുള്ള ഒരു മെഷിനാണ് ഇതിന് വേണ്ടി കടയില്‍ ഒരുക്കിയിരിക്കുന്നത്. സ്‌ക്രീനില്‍ നമുക്ക് വേണ്ട ബിരിയാണി ക്ലിക്ക് ചെയ്ത് പണം സ്‌കാന്‍ ചെയ്ത് അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രമാണ് ഈ കടയില്‍ നടക്കുകയുള്ളു. ഓര്‍ഡര്‍ ചെയ്തതിന് ശേഷം അഞ്ച് മിനിറ്റോളം കാത്തിരിക്കണം ബിരിയാണ് നിങ്ങളുടെ കൈകളിലേക്ക് എത്താന്‍.

വില വിവരങ്ങള്‍

വില വിവരങ്ങള്‍

220 മുതല്‍ 449 വരെയാണ് ബിരിയാണിയുടെ വില. മുമ്പ് സോഫ്റ്റ് ഡ്രിംഗ്‌സുകള്‍ ഇങ്ങനെ ലഭിക്കുന്നത് നമ്മള്‍ കണ്ടിരുന്നെങ്കിലും ഇത് ആദ്യമായാണ് ബിരിയാണ് ഇങ്ങനെ വാങ്ങാന്‍ സാധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 13 ഓളം കൗണ്ടറുകള്‍

13 ഓളം കൗണ്ടറുകള്‍

Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍

കൊളത്തൂരില്‍ ഇപ്പോള്‍ ആരംഭിച്ചത് പോലുള്ള 13 ഓളം കൗണ്ടറുകള്‍ ചെന്നൈയില്‍ ആരംഭിക്കുമെന്നാണ് ബി വി കെ ബിരിയാണ് ഉടമകള്‍ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ബി വി കെ ബിരിയാണ് ആരംഭിച്ചത്. ഇതിനോടകം തന്നെ ആപ്പുകള്‍ വഴിയും വെബ്‌സൈറ്റ് വഴിയും ഓര്‍ഡര്‍ ചെയ്യുന്ന ബിരിയാണ് വീട്ടില്‍ എത്തിച്ച് നല്‍കാറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+