വനിത കമ്മിഷന് അധ്യക്ഷയുടെ കൈ ചില്ലിനുള്ളില്‍ കുടുക്കി, വലിച്ചിഴച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ദില്ലി: ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ദില്ലി നഗരത്തില്‍ വച്ചായിരുന്നു സംഭവം. രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായി നഗരത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ ഒരു 47കാരന് സ്വാതിയോട് അസഭ്യം പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കാറില്‍ എത്തിയ ഹരീഷ് സ്വാതിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്ത സ്വാതിയെ മദ്യലഹരിയിലായിരുന്ന ഹരീഷ് അസഭ്യം പറഞ്ഞ് കാറോടിച്ച് പോയി. അല്പസമയത്തിനുള്ളില് മടങ്ങിയെത്തി കാറില്‍ കയറാന്‍ വീണ്ടും നിര്‍ബന്ധിച്ചു.

ഇപ്പോഴിതാ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശോധിക്കുന്നതിനായി ബുധനാഴ്ച രാത്രി തെരുവിലിറങ്ങിയപ്പോള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്ക് സമീപം വച്ച് യുവാവ് 15 മീറ്റര്‍ വലിച്ചിഴച്ച് ഉപദ്രവിച്ചതായി മലിവാള്‍ അറിയിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ക്ഷമിക്കണം. താങ്കള്‍ പറയുന്നത് കേള്‍ക്കുന്നില്ല. നിങ്ങള്‍ എന്നെ എവിടെ ഇറക്കും? എനിക്ക് വീട്ടില്‍ പോകണം. എന്റെ ബന്ധുക്കള്‍ വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ട്.,- വനിത കമ്മിഷന് അധ്യക്ഷ യുവാവിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. എന്നെ എവിടേക്കാണ് ഡ്രോപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? ഇത് രണ്ടാം തവണയാണ് നിങ്ങള്‍ വരുന്നത്. എനിക്ക് ഇത് വേണ്ടെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു- സ്വാതി പറഞ്ഞു.
എന്നാല്‍ കാര്‍ ഓടിച്ച യുവാവ് സ്വാതിയുടെ കൈ ഗ്ലാസിനുള്ളില്‍ കുടുക്കി 15 മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതി ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. 22 മിനിറ്റുനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തെന്നാണ് ദില്ലി പൊലീസ് അറിയിച്ചിരിക്കുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications