കാലിലെ പരിക്ക് വരന്‍ മറച്ചുവച്ചു; വിവാഹത്തിന് പിന്നാലെ ദമ്പതികള്‍ വേര്‍പിരിഞ്ഞു
തിരിപ്പൂര്‍: വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വളരെ ആഘോഷത്തോടെയാണ് എല്ലാവരും അവരവരുടെ പങ്കാളിയെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വിവാഹത്തിന് ആയിരക്കണക്കിന് ആളെ വിളിച്ചു വരുത്തിയും താലികെട്ടിയതിനും ശേഷം വരനെ വധു ഉപേക്ഷിച്ചാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു സംഭവം നടക്കുമോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
തിരുപ്പൂരിലാണ് സംഭവം. താലികെട്ടി മണിക്കൂറിനുള്ളിലാണ് നവദമ്പതികള്‍ വിവാഹ വേദിയില്‍ നിന്ന് വേര്‍പിരിഞ്ഞത്. നഗരത്തിലെ പുളുവപ്പെട്ടിയിലാണ് സംഭവം. പൂളുവപ്പെട്ടി നിവാസിയായ 32 കാരനും 25കാരിയുമാണ് വിവാഹിതരായത്. വീട്ടികാര്‍ ചേര്‍ന്നാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. പൂളുവപ്പെട്ടി ക്ഷേത്രത്തില്‍ വച്ച് താലി കെട്ടിയ ശേഷം മണ്ഡപത്തില്‍ വന്നപ്പോഴാണ് വരന്റെ ഒരു കാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും വധി ശ്രദ്ധയില്‍പ്പെടുത്തിയത്.

ഈ കാര്യം നേരത്തെ വധുവിന് അറിയില്ലായിരുന്നു. എന്നാല്‍ കാര്യത്തെ കുറിച്ച് വരന്‍ വിശദീകരിച്ചെങ്കിലും തന്നോട് ഈ കാര്യം പറയാത്തത് എന്തുകൊണ്ടാണെന്ന് യുവതി ചോദിച്ചു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവില്‍ ഇരുവരും വിവാഹവേദിയില്‍ നിന്ന് തന്നെ വേര്‍പിരിയാന്‍ തീരുമാനിച്ചു.

സംഭവം അറിഞ്ഞയുടന്‍ സ്ഥലത്ത് പൊലീസ് എത്തി. പ്രശ്‌ന പരിഹാരത്തിന് നിന്നെങ്കിലും നടന്നില്ല. കൂടാതെ വരന്‍ സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന കാരണവും വധുവിന്റെ വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് വേര്‍പിരിയുകയാണെന്ന് രണ്ട് കൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പൊലീസിന് കൈമാറി.












Click it and Unblock the Notifications