Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്നത്തെ ഹിസ്റ്ററി പരീക്ഷ എഴുതാനാവില്ല'; കാരണം സണ്ണി ലിയോണ്‍; വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന കുറിപ്പ്

ബംഗളൂരു: അഡള്‍റ്റ് സിനിമകളില്‍ നിന്ന് ബോളിവുഡ് ലോകത്തേക്ക് ചേക്കേറി തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച താരമാണ് സണ്ണി ലിയോണ്‍. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സണ്ണി ബോളിവുഡ് ലോകത്ത് ചുവടുറപ്പിച്ചത്.

കൂടാതെ സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് താരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ന് ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് സണ്ണി ലിയോണ്‍.

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1

സണ്ണിയുടെ ആരാധകരെ കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ ഒരു കൗതുകമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി ലിയോണിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു വിദ്യാര്‍ത്ഥി ഒപ്പിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

2

കഴിഞ്ഞ മേയിലായിരുന്നു ബംഗളൂരു സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നടന്നത്. സണ്ണി ലിയോണിന്റെ ജന്മദിനത്തിന്റെ അന്നായിരുന്നു ഹിസ്റ്ററി പരീക്ഷ നടന്നത്. ഈ പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ക്ക് പകരം സണ്ണിയുടെ ആരാധകനായ വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് അധ്യാപകന്‍ പങ്കിട്ടത്.

3

ഉത്തരങ്ങള്‍ക്ക് പകരം ഈ വിദ്യാര്‍ത്ഥി എഴുതിയത് ഇങ്ങനെയായിരുന്നു, ഇന്ന് സണ്ണി ലിയോണിന്റെ പിറന്നാളാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷ എഴുതുന്നില്ല- ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ക്ക് പകരം വിദ്യാര്‍ത്ഥി ഇങ്ങനെ എഴുതി.

4

കൂടാതെ സണ്ണി ലിയോണിന്റെ പിറന്നാള്‍ ദിനമായ ഇന്ന് കൂട്ടുകാരോട് ആശംസ നേരാനും ഈ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. ഇത് മാത്രം എഴുതിയ വിദ്യാര്‍ത്ഥി ബാക്കി ഒന്നും തന്നെ എഴുതിയുമില്ല. അന്ന് നടന്ന പരീക്ഷയുടെ മൂല്യ നിര്‍ണയം ഈ അടുത്താണ് നടന്നത്. അപ്പോഴാണ് അധ്യാപകന്‍ ഈ വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്.

5

ഇത് ആദ്യമായല്ല, സണ്ണിയുടെ ആരാധകര്‍ ആരാധന മൂത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. താരത്തിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ സണ്ണിയുടെ പേര് കയ്യില്‍ പച്ചകുത്തിയ ആരാധകനെ സണ്ണി പരിചയപ്പെടുത്തിയിരുന്നു. 'നീ എക്കാലവും എന്നെ സ്‌നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇപ്പോള്‍ നിങ്ങള്‍ക്ക് വേറെ വഴിയില്ല. ഒരു ഭാര്യയെ കണ്ടെത്താന്‍ ഭാഗ്യമുണ്ടാവട്ടെ,'' എന്ന് കുറിച്ചാണ് സണ്ണി ആരാധകരെ പരിചയപ്പെടുത്തുന്നത്.

6

അതേസമയം, സണ്ണി ഇപ്പോള്‍ കുടുംബവുമായി അടിച്ചുപൊളിച്ച് കഴിയുകയാണ്. മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+