Viral Video- 'സീരിയസായിരിക്കുമ്പോള്‍ ശല്യം ചെയ്യല്ലേ'; പൂച്ചക്ക് നേരെ തലയുയര്‍ത്തി പാമ്പ്.. പിന്നെ സംഭവിച്ചത്
കൗതുകം നിറക്കുന്ന നിരവധി കാഴ്ചകള്‍ നിറഞ്ഞിരിക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. ദിവസേന വൈറലാകുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അത് ജന്തുജാലങ്ങളുടെ വീഡിയോ ആണെങ്കില്‍ കത്തിക്കയറാന്‍ അധികം സമയവും വേണ്ട. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്.
ഒരു പാമ്പും പൂച്ചയും തമ്മിലുള്ള വീഡിയോ ആണിത്. എന്തോ നോക്കിയിരിക്കുന്ന ഒരു പൂച്ചയും അതിനടുത്തേക്ക് വന്ന ഒരു പാമ്പും ചെയ്യുന്ന കാര്യമാണ് വീഡിയോയിലെ ഉള്ളടക്കം. ഒരു പൂച്ച സുഖമായി ഒരു സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു പാമ്പ് ഇഴഞ്ഞ് അങ്ങോട്ടെക്കെത്തുന്നത്. ഉടനെ തന്നെ പാമ്പ് തലയുയര്‍ത്തി പൂച്ചയുടെ മുഖത്തിന് സമീപത്തേക്ക് വരും.

എന്നാല്‍ പൂച്ച ഇതൊന്നും കണ്ട മട്ടില്ല. പൂച്ച തന്റെ ചുറ്റുപാടും തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പാമ്പ് വീണ്ടും തലയുയര്‍ത്തി ശരിക്കും പറഞ്ഞാല്‍ ഒന്ന് കിസ് ചെയ്യാന്‍ ശ്രമിക്കുന്ന തരത്തില്‍ വീണ്ടും പൊങ്ങി വരും. അപ്പോഴാണ് പൂച്ച പാമ്പിനെ കാണുന്നത്. അതോടെ പൂച്ച തന്റെ കൈ കൊണ്ട് പാമ്പിന്റെ തല താഴേയ്ക്ക് അമര്‍ത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.
meowcat_happypet എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ രസകരമായ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ കോമിക് ആയ ഒരു പാട്ടും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 77500 വ്യൂസും നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
പാമ്പിനെ കൂളായി കൈകാര്യം ചെയ്യുന്ന പൂച്ചയെ പ്രകീര്‍ത്തിച്ചാണ് പലരും കമന്റ് ചെയ്യുന്നത്. ആ പൂച്ച ഇപ്പോഴും ജീവനോടെ ഉണ്ടോ എന്നാണ് മറ്റൊരാളുടെ ആശങ്ക. അതേസമയം ആ പാമ്പ് വിഷമുള്ള വര്‍ഗത്തില്‍ പെട്ടത് അല്ലെന്നും പൂച്ച മികച്ച പാമ്പ് വേട്ടക്കാരനാണ് എന്നുമാണ് വേറൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പൂച്ച ഭക്ഷണത്തിന് നോക്കിയിരിക്കുമ്പോള്‍ ശല്യം ചെയ്താല്‍ പാമ്പിനെ വെറുതെ വിടുമോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നു.












Click it and Unblock the Notifications