Viral Video- റെയില്‍വേ ട്രാക്കില്‍ കുടുങ്ങി ബൈക്ക്, ഉടമ രക്ഷപ്പെട്ടത് തലനാരിഴക്ക്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ
ലഖ്‌നൗ: ട്രെയിനപകടങ്ങളില്‍ ഏറിയ പങ്കും അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. റെയില്‍വെ ട്രാക്ക് കടന്ന് പോകുന്ന റോഡുകളില്‍ മിക്കപ്പോഴും ഗേറ്റ് അടച്ചാലും ചിലര്‍ ഗേറ്റ് മറികടന്ന് ട്രാക്ക് ക്രോസ് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ റെയില്‍വേ ക്രോസിംഗില്‍ വെച്ച് അതിവേഗം പാഞ്ഞുവന്ന ഒരു തീവണ്ടി കടന്നുപോകുന്നതിന് മുന്‍പ് ട്രാക്കില്‍ കുടുങ്ങിയ ബൈക്കില്‍ നിന്ന് ഒരാള്‍ തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് എന്‍ ഡി ടി വി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ തലനാരിഴക്ക് രക്ഷപ്പെടുന്നത്.

കഴിഞ്ഞയാഴ്ച നഗരത്തിലെ രാം നഗര്‍ എന്ന പ്രദേശത്ത് നടന്ന നാടകീയമായ രക്ഷപ്പെടല്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബൈക്ക് യാത്രികന്‍ തന്റെ വാഹനം ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ബൈക്ക് വലിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അത് ട്രാക്കില്‍ കുടുങ്ങി.
പിന്നാലെ അയാള്‍ ബൈക്ക് ഉപേക്ഷിച്ച് മാറുന്നതും തൊട്ടുപിന്നാലെ ഝാര്‍ഖണ്ഡ് സ്വര്‍ണ ജയന്തി എക്സ്പ്രസ് അതിവേഗത്തില്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന ബൈക്കുമായി അതിവേഗം പാഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിന്‍ സമീപത്തേക്ക് വരുന്നത് കണ്ട് ഉടമ ബൈക്ക് ഉപേക്ഷിച്ച് പാളത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
സമീപത്തെ ട്രാക്കുകളിലൂടെ മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനാല്‍ നിരവധി കാല്‍നടയാത്രക്കാരും ബൈക്ക് യാത്രക്കാരും ക്രോസിംഗില്‍ കാത്തുനിന്നിരുന്നു. അവരുടെ ട്രാക്കില്‍ ഒരു ട്രെയിന്‍ വരുന്നത് കണ്ടതോടെ എല്ലാവരും പിന്നിലേക്ക് മാറിയിരുന്നു. ട്രെയിനിനടിയില്‍പ്പെട്ട ബൈക്ക് തകര്‍ന്ന നിലയിലും ബൈക്കിന്റെ ചില ഭാഗങ്ങള്‍ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
റെയില്‍വേ ക്രോസ് അടച്ച സമയത്തും ബൈക്ക് യാത്രികന്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചു എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അധികൃതര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications