Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്ടേ..ബൗളിംഗ്; വൈറല്‍ വീഡിയോ കണ്ട് രാഹുലിന്റെ നിര്‍ദ്ദേശം, ഏറ്റെടുത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പൂര്‍: ഒരു കൗമാരക്കാരന്റെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു മരക്കമ്പ് സ്റ്റമ്പ് ആയി ഉപയോഗിച്ച് ബൗളിംഗ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയായിരുന്നു അത്. മികച്ച രീതിയില്‍ ബൗള്‍ ചെയ്ത കുട്ടി കൃത്യമായി സ്‌റ്റെമ്പിന് ബോള്‍ കൊള്ളിക്കുകയും ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടിയുടെ വീഡിയോ ആണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ ആ വീഡിയോയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ കുട്ടിയുടെ വീഡിയോ ആയിരുന്നു അത്.

മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

india

രാഹുല്‍ ഗാന്ധി റീട്വീറ്റ് ചെയ്ത ട്വീറ്റിന്റെ വീഡിയോ വിവരണത്തില്‍ പറയുന്നത്. 16 വയസ്സുള്ള ഭരത് സിംഗ് എന്ന കുട്ടി നെറ്റ്‌സില്‍ ബൗളിംഗ് പരിശീലിക്കുന്നു എന്നായിരുന്നു. നമ്മുടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അതിശയകരമായ കഴിവുകള്‍ ഒളിഞ്ഞിരിക്കുന്നു, അവരെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ കുട്ടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കൂ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

അതേസമയം, ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അശോക് ഗേലോട്ട് പ്രതികരിച്ചിട്ടുണ്ട്. ആ കുട്ടിക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നാണ് അശോക് ഗേലോട്ട് മറുപടി ട്വീറ്റില്‍ പറഞ്ഞത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+