സ്‌നേഹത്തിനും ആഘോഷത്തിനും അതിര്‍ത്തിയില്ല; മൂസേവാലയുടെ ഗാനത്തിന് ചുവടുവച്ച് ഇന്ത്യ-പാക് സൈനികര്‍
ദില്ലി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പടെ 424 പേരുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മൂസേ വാല സംഗീത പ്രമികള്‍ക്ക് ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ സംഗീതമാധുര്യം ഇപ്പോഴും ആരാധകരുടെ കാതില്‍ മുഴങ്ങുകയാണ്. ഇപ്പോഴിതാ സിദ്ദുവിന്റെ സംഗീതത്തില്‍ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ മാധുര്യമുള്ള ഒരു കാഴ്ചയാണ് പുറത്തുവരുന്നത്.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യ പാക് സൈനികരുടെ ഒരുമിച്ചുള്ള നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാക് അതിര്‍ത്തിയില്‍ നിന്നാണ് സിദ്ദുവിന്റെ ഗാനം ശബ്ദത്തോടെ കേള്‍ക്കുന്നത്. ഇതിന് ഇന്ത്യന്‍ പോസ്റ്റില്‍ നിന്നും സൈനികര്‍ ആവേശത്തോടെ ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

യുനെസ്‌കോ ചെയര്‍പേഴ്‌സണും എഴുത്തുകാരനുമായ അശോക് സൈ്വനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ക്ലിപ്പില്‍ പാകിസ്ഥാന്‍ സൈനികര്‍ സ്പീക്കറുകളില്‍ മൂസ് വാലയുടെ ബംബിഹ ബോലെ എന്ന ഗാനമാണ് പ്ലേ ചെയ്തത്. അതിര്‍ത്തിയിലെ ഔട്ട്പോസ്റ്റിലാണ് വീഡിയോ പകര്‍ത്തിയതെന്ന് തോന്നുന്നു.

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തതിന് ശേഷം വീഡിയോ 3 ലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായങ്ങള്‍ പങ്കിട്ടു. സന്തോഷം നല്‍കുന്ന കാഴ്ചയെന്നാണ് മിക്കയാളുകളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഇത് വളരെ തീവ്രവും വൈകാരികവുമാണ്. അതിര്‍ത്തിക്കപ്പുറമുള്ള ആളുകള്‍ക്കും അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന അനുഭവപ്പെട്ടു- എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം മൂസെവാലയുടെ കൊലപാതകം, പഞ്ചാബിനെ ഞെട്ടിച്ചിരുന്നു. സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. മൂസ് വാലയ്‌ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുത്തത്.

സിദ്ധുവിന്റെ കൊലപാതകം സി ബി എയോ എന്‍ ഐ എയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഭഗവന്ത് മന്നിന് കത്തെഴുതിയിരുന്നു. എന്തുകൊണ്ടാണ് സിദ്ധുവിന്റെ സുരക്ഷ എടുത്തുക്കളഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭഗവന്ത് മന്‍ പറഞ്ഞിരുന്നു. സിദ്ധു മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ് പഞ്ചാബ് പോലീസ് പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. സിദ്ധുവിന് കുറച്ച് കാലമായി ഗുണ്ടാസംഘത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നെന്ന് പിതാവ് ബല്‍ക്കൗര്‍ സിങ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications