Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച് കോളേജ് അധ്യാപിക...മൊഴി നൽകാതെ ജീവനക്കാരൻ; വീഡിയോ

നോയിഡയിൽ വീണ്ടും സെക്യൂരിറ്റി ജീവനക്കാരന് നേരെ അതിക്രമം. സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്ത് ഒരു സ്ത്രീ അടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ച സ്ത്രീക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. നോയിഡയിൽ തന്നെയാണ് സംഭവം. ഹൗസിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് സ്ത്രീ അടിച്ചത്. ശനിയാഴ്ചയാണ് വീഡിയോ പുറത്തുവന്നത്.

1

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വീഡിയോയില്‍, കോട്വാലി ഏരിയയിലെ ഫേസ് 3 ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയുടെ പരിസരത്ത് പ്രവേശിക്കുന്ന യുവതി പെട്ടെന്ന് സെക്യൂരിറ്റി ഗാര്‍ഡില്‍ ഒരാളെ തല്ലുന്നത് കാണാം.

2

ഗാര്‍ഡിനെ ആവര്‍ത്തിച്ച് ആക്രമിക്കുന്നതും അയാള്‍ക്ക് നേരെ അസഭ്യം പറയുന്നതും ദശ്യങ്ങളിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സുതപ ദാസ് എന്ന സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു.

3

ഇവർ കോളേജ് പ്രൊഫസറാണ് . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 151 (പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നത്) പ്രകാരം നോയിഡ പോലീസ് സ്ത്രീക്കെതിരെ കേസെടുത്തു. ശനിയാഴ്ച അറസ്റ്റിലായ യുവതി ഇപ്പോൾ ജാമ്യത്തിലാണ്. എന്നാൽ സംഭവത്തിൽ മൊഴി നൽകാൻ‌ സെക്യൂരിറ്റി ജീവനക്കാരൻ തയ്യാറായില്ല. മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനെ പലതവണ വിളിച്ചിട്ടും മൊഴി നൽകാൻ തയ്യാറായില്ല.

4

ഉത്തർപ്രദേശിലെ നോയിഡയിൽ ഇത്തരം സംഭവങ്ങൾ പുത്തരിയല്ല. ഓഗസ്റ്റിൽ, നോയിഡയിലെ മറ്റൊരു സ്ത്രീ ഹൗസിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുന്നതിന്റേയും മർദിക്കുകയും ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങിയിരുന്നു. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഭവത്തിനെതിരെ അന്നും സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇവിടെ എന്തും പെര്‍ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണിയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+