Viral Video; ഭൂകമ്പത്തെ കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ ഭൂമി കുലുങ്ങി; പിന്നീട് സംഭവിച്ചത് ഇതാ..വൈറൽ
ദില്ലി: ഭൂകമ്പത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഭൂമി കുലുങ്ങിയാൽ എങ്ങനെ ഇരിക്കും? അത് അറിയണമെങ്കിൽ യൂറോപ്പിലെ കൊച്ചുരാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിനിലെ പാർലെമെന്റിൽ നിന്നുള്ള ഒരു വീഡിയോ കണ്ടാൽ മനസിലാകും. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകാണ് ഈ വീഡിയോ.
ഭൂകമ്പത്തിൽ നഷ്ടം സംഭവിച്ചവർക്കുള്ള ഇൻഷുറൻസ് വിതരണം സംബന്ധിച്ചായിരുന്നു ചർച്ച. ഒരു വനിതാ നേതാവാണ് വീഡിയോയിൽ സംസാരിക്കുന്നത്. പെട്ടെന്ന് ഭൂമി ചെറുതായി കുലുങ്ങി. ഈ സമയം നേതാവ് പ്രസംഗം നിർത്തി ചിരിച്ചു. പാർലമെന്റ് അംഗങ്ങളും ചിരിക്കുന്നത് വീഡിയോയിൽ കാണാം.

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
എന്നാൽ പ്രസംഗം തുടരവെ രണ്ടാമതും ഭൂമി കുലുങ്ങുകയായിരുന്നു. എന്നാൽ ആദ്യ കുലുക്കം പോലെ ആയിരുന്നില്ല ഇത്. കെട്ടിടം നന്നായി കുലുങ്ങി കാമറയും കുലുങ്ങുന്നതായി കാണാം. ചില ശബ്ദങ്ങളും വീഡിയോയിൽ കേൾക്കാം. ഇതോടെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം ഞെട്ടു. ഇതിന് പിന്നാലെ പാർലമെന്റ് സമ്മേളനം നിർത്തിവച്ചു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിൻ സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു












Click it and Unblock the Notifications