Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദനയിലും പുഞ്ചിരിയോടെ വീല്‍ചെയറിലിരുന്ന്‌ നൃത്തം; നോവായി ജുന്‍ജുന്‍വാല- വീഡിയോ

ഓഹരിവിപണിയിലെ ശക്തമായ സാന്നിധ്യം,വ്യവസായി, ആകാശ എയറിന്റെ ഉടമ അങ്ങനെ നീണ്ടുപോകുന്നു രാകേഷ് ജുൻജുൻവാലയുടെ വിശേഷണങ്ങൾ. അദ്ദേഹത്തിന്റെ മരണ വാർത്ത ഇപ്പോഴും പലർക്കും വിശ്വസിക്കാൻ ആയിട്ടില്ല. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ‌ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചിരുന്നു.

അജയ്യനായിരുന്നു രാകേഷ് ജുൻജുൻവാലയെന്ന് നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ കുറിച്ചത്. ഇന്ത്യൻ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതാണ്. ജുൻജുൻവാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 5.8 ബില്യൻ ഡോളറാണ് ഫോബ്സ് പട്ടിക പ്രകാരം രാകേഷിന്റെ ആസ്തി.

1


ഇപ്പോൾ കോൺ​ഗ്രസ് നേതാവ് സഞ്ജയ് നിരുപം, ജുൻജുൻവാലയ്ക്ക് അനുശോചനം അറിയിച്ചതിനൊപ്പം പങ്കുവെച്ച വീഡിയോ ആണ് ചർച്ചയാകുന്നത്. ജുൻജുൻവാലയുടെ ഒരു ഡാൻസ് വിഡിയോ പങ്കുവച്ചാണ് അദ്ദേഹം ആദരാഞ്ജലി നേർന്നത്. വീൽചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം 'ബണ്ടി ഓർ ബബ്ലി' എന്ന ബോളിവുഡ് സിനിമയിലെ 'ഗജ്‌രാ രെ...' എന്ന ഗാനത്തിനാണ് ജുൻജുൻവാല ഡാൻസ് ചെയ്യുന്നത്. 'രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വിഡിയോ പഠിപ്പിക്കുന്നു'- സഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

2


സുഖമില്ലാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും ജുൻജുൻവാലയുടെ മരണം സംഭവിച്ചിരുന്നു. അടുത്തിടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

'ഞങ്ങള്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ

3

മുംബൈയില്‍ വളര്‍ന്ന ജുന്‍ജുന്‍വാല ഒരു രാജസ്ഥാനി കുടുംബത്തിലാണ് ജനിച്ചത്. ആദായ നികുതി വകുപ്പിലെ കമ്മീഷണറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ബിസിനസ് ലോകത്തെ അദ്ദേഹം അറിയപ്പെടുന്നത്. ഓഹരി വിപണിയില്‍ നിന്നാണ്. പിതാവ് സുഹൃത്തുക്കളുമായി ഓഹരി വിപണിയെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്നാണ് അദ്ദേഹം കാര്യങ്ങള്‍ പഠിച്ചത്.

4


കോളേജില്‍ പഠിക്കുമ്പോള്‍ അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ചേര്‍ത്താണ് ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങിയത്. വെറും അയ്യായിരം രൂപയായിരുന്നു അന്നത്തെ മൂലധനം. അവിടെ നിന്നാണ് ജുന്‍ജുന്‍ വാല വളര്‍ന്നത് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 41000 കോടിയോളം വരും. ജൂലായ് 2022ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ധനികരില്‍ 36ാം സ്ഥാനമാണ് ജുന്‍ജുന്‍വലായ്ക്കുള്ളത്.

സഞ്ജയ് നിരുപം പങ്കുവെച്ച വീഡിയോ കാണാനായിഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+