പൊലിസുകാരിയുടെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു, പിന്നാലെ മര്‍ദ്ദനവും; വൈറല്‍ വ്‌ളോഗര്‍ ബുള്ളറ്റ് റാണി അറസ്റ്റില്‍
ദില്ലി : ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന ശിവാംഗി ദബസിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകരാണ് ഇവര്‍ക്ക് സോഷ്യല്‍ മീഡിയയിലുള്ളത്. ബുള്ളറ്റ് ഓടിക്കുമ്പോഴും കാറിന്റെ മുകളിലിരുന്ന് മാരകമായ സ്റ്റണ്ടുകള്‍ നടത്തുന്നതുമായ ശിവാംഗിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശിവാംഗി ദബാസിന്റെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണവും ഒരു സെലിബ്രിറ്റിയേക്കാള്‍ കുറവല്ല. എന്നാല്‍ ശിവാംഗിയെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് .

image credit: Chaudhary Shivangi Dabas insta
സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ ഒരു വനിത കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാസിയബാദ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ വനിത കോണ്‍സ്റ്റബിളിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയും പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദിക്കുകയുമായിരുന്നു.

വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
അമിത വേഗത്തിലെത്തിയ കാര്‍ വനിത കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മ്മയുടെ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ്മ റോഡിലേക്ക് വീണു. പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങിയ ശിവാംഗി പൊലീസുകാരിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

പൊലീസുകാരിയെ റോഡിലേക്ക് തള്ളിയിട്ട ശിവാംഗി മുഖത്തടിക്കുകയും ചെയ്തു,. തന്നോട് കളിച്ചാല്‍ ഫലം ഇങ്ങനെയായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ്മ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ഉടന്‍ തന്നെ പൊലീസ് ശിവാംഗിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജ്യോതി ശര്‍മ്മ. വനിതാ കോണ്‍സ്റ്റബിളിന് വേണ്ടി ഒരു തഹ്രീര്‍ നല്‍കിയിട്ടുണ്ടെന്ന് മധുബന്‍ ബാപുധാം പോലീസ് സ്റ്റേഷന്‍ ഏരിയയിലെ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ മുനേഷ് കുമാര്‍ ഈ വിഷയത്തില്‍ പറയുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംഭവത്തില്‍ സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തിയതിനും ഗതാഗത നിയമലംഘനത്തിനും ശിവാംഗി ദബാസിനെതിരെ കേസെടുത്തു. ഇതിന് മുമ്പും അപകടകരമായ ചില സ്റ്റണ്ട് വീഡിയോകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ശിവാംഗി ദബാസിന് പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷം ഫോളോവേഴ്‌സാണ് ശിവാംഗിക്കുള്ളത്.












Click it and Unblock the Notifications