കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിയുടെ മകളെ ബലാത്സംഗം ചെയ്യും, ഞെട്ടിച്ച് സൈബര്‍ ആക്രമണം, ഇടപെട്ട് വനിതാ കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: മുഹമ്മദ് ഷമിക്കെതിരായ വിദ്വേഷ പ്രചാരണങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോലിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. കോലിയുടെ ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ വാമിഖയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. വിഷയം വിവാദമായതോടെ ദില്ലി വനിതാ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. ദില്ലി പോലീസിനോട് ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് കമ്മീഷന്‍. കേസില്‍ സ്വമേധയാ ഇടപെടുകയായിരുന്നു വനിതാ കമ്മീഷന്‍.

Recommended Video

cmsvideo
Virat kohli and daughter facing threats, delhi women commission orders investigation

മകന്‍ ഒരിക്കല്‍ പോലും കാണാത്ത അപ്പന്റെ കൊലയാളിയെ ഹീറോ ആക്കുന്നു, കുറുപ്പിനെതിരെ സോഷ്യല്‍ മീഡിയമകന്‍ ഒരിക്കല്‍ പോലും കാണാത്ത അപ്പന്റെ കൊലയാളിയെ ഹീറോ ആക്കുന്നു, കുറുപ്പിനെതിരെ സോഷ്യല്‍ മീഡിയ

1

പാകിസ്താനോടുള്ള തോല്‍വിക്ക് ശേഷമാണ് ഇത്തരം ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്. ഇത് ഷമിയെ പിന്തുണച്ചതോടെ വര്‍ധിക്കാന്‍ തുടങ്ങി. ഷമിയെ മതത്തിന്റെ പേരിലായിരുന്നു സൈബര്‍ ബുള്ളികള്‍ ആക്രമിച്ചത്. കോലിയുടെ മകളെ ഭീഷണിപ്പെടുത്തിയ രീതി വളരെ നാണംകെടുത്തുന്നതാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് പോലീസിനോട് സ്വാതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീം ആയിരത്തിലധികം തവണ ഇന്ത്യക്ക് അഭിമാനിക്കാനുള്ള സാഹചര്യമുണ്ടാക്കി തന്നിട്ടുണ്ട്. തോല്‍വിയില്‍ എന്തിനാണ് ഇത്തരം വെറുപ്പെന്നും അവര്‍ ചോദിച്ചു.

ആരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍, ദില്ലി പോലീസ് എന്തൊക്കെ നടപടിയെടുത്തെന്ന് വിശദീകരണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരാളെ മതത്തിന്റെ പേരില്‍ അപമാനിക്കുന്നത് ഏറ്റവും തരംതാണ മനുഷ്യര്‍ക്ക് മാത്രമേ സാധിക്കൂ എന്ന് കോലി പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീം എന്താണ് ചെയ്യുന്നതെന്നതിനെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും കോലി പറഞ്ഞിരുന്നു. നിരവധി പേര്‍ കോലിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുഹമ്മദ് ഷമിക്കായിരുന്നു ഏറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത്. ഷമിയോട് പാകിസ്താനിലേക്ക് പോകാന്‍ വരെ നിര്‍ദേശിച്ചവരുണ്ട്.

പാകിസ്താനെതിരെ കളി തോല്‍പ്പിച്ചത് ഷമിയാണെന്ന തരത്തിലായിരുന്നു വിദ്വേഷ പ്രചാരണം. അതേസമയം കോലിക്കെതിരെയുള്ള ആക്രമണം കടന്നുപോയെന്ന് അദ്ദേഹത്തിന്റെ ആരാധകരും പറയുന്നു. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടവരും ഉണ്ട്. എന്നാല്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെടുന്നത് വരെ സ്വമേധയാ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം ടി20 ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരവും തോറ്റ് ഇന്ത്യന്‍ ടീം പ്രതിരോധത്തിലാണ്. പാകിസ്താനോട് തോറ്റതിന് പിന്നാലെ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോറ്റിരുന്നു. സെമിയിലെത്താനുള്ള സാധ്യത ഇതോടെ കുറഞ്ഞിരിക്കുകയാണ്. അടുത്ത മത്സരം ടീമിന് വളരെ നിര്‍ണായകമാണ്.

അതേസമയം വിരാട് കോലിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. പ്രിയപ്പെട്ട വിരാട്, ഈ ആളുകള്‍ വെറുപ്പിനാല്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്, കാരണം ഇവര്‍ക്ക് ആരും ഒരു സ്‌നേഹവും നല്‍കുന്നില്ല. അവരോട് ക്ഷമിക്കൂ, ടീമിനെ സംരക്ഷിക്കൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ മുഹമ്മദ് ഷമിയെയും രാഹുല്‍ പിന്തുണച്ചിരുന്നു. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ പിന്തുണയോടെ കൂടുതല്‍ പേര്‍ വിരാടിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ഷാരൂഖിന്റെ പിറന്നാള്‍ മന്നത്തില്‍ അല്ല, ആര്യനൊപ്പം മറ്റൊരിടത്ത്, പാര്‍ട്ടികള്‍ ഒഴിവാക്കി ബോളിവുഡ്ഷാരൂഖിന്റെ പിറന്നാള്‍ മന്നത്തില്‍ അല്ല, ആര്യനൊപ്പം മറ്റൊരിടത്ത്, പാര്‍ട്ടികള്‍ ഒഴിവാക്കി ബോളിവുഡ്

English summary
virat kohli and his daughter facing threats, delhi women comission orders investigation to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X