വിശാലിനെതിരെ വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി.... ഭീഷണിപ്പെടുത്തുന്നു.... എല്ലാം കഥയും പുറത്തുവിടും
ഹൈദരാബാദ്: നടി ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമാ ലോകത്തെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ അവര്‍ തമിഴ് താരങ്ങളെയും സംവിധായകരെയും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. തമിഴിലെ മുന്‍നിര സംവിധായകനായ എആര്‍ മുരുഗദോസ്, നടന് ശ്രീകാന്ത്, നടനും സംവിധായകനുമായ രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെയായിരുന്നു ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം ശ്രീറെഡ്ഡി ഉന്നയിച്ചത്. ഇപ്പോഴിതാ നടനും പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനെതിരെയാണ് ശ്രീറെഡ്ഡിയുടെ പുതിയ ആരോപണം.
തമിഴ്സിനിമാ ലോകം ഞെട്ടലോടെയാണ് ഈ ആരോപണം കേട്ടത്. ഇനി ആര്‍ക്കെതിരെയാണ് ശ്രീറെഡ്ഡി പറയാന്‍ പോകുന്നത് എന്നും അറിയാത്ത അവസ്ഥയിലാണ്. അതേസമയം വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. കഴിഞ്ഞ ദിവസം പ്രമുഖര്‍ക്കെതിരെ സംസാരിച്ച ശ്രീറെഡ്ഡിയോട് വിശാല്‍ കടുത്ത രീതിയില്‍ പ്രതികരിച്ചിരുന്നു. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കാമെന്നും അല്ലാതെ വായില്‍ തോന്നിയത് പറയാനാവില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു.

കടുത്ത ആരോപണങ്ങള്‍
കാസ്റ്റിംഗ് കൗച്ചിനെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ശേഷമാണ് ശ്രീറെഡ്ഡി ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ടത്. അഭിരാം ദഗുബട്ടി, നാനി, പവന് കല്യാണ്‍ എന്നിവര്‍ തന്നെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നും വഴങ്ങേണ്ടി വന്നുവെന്നുമായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. ഇതിന് ശേഷമാണ് ഇവര്‍ തമിഴ് താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ തിരഞ്ഞത്. മുരുഗദോസും ശ്രീകാന്തുമായി താന്‍ ലൈംഗിക ബന്ധത്തിലേര്പ്പെട്ടുന്നുവെന്നും എന്നാല്‍ ഇവരുടെ സിനിമകളില്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും നടി പറഞ്ഞിരുന്നു.

വിശാല്‍ ഭീഷണിപ്പെടുത്തുന്നു
നടന് വിശാലിനെതിരെയാണ് ശ്രീറെഡ്ഡി പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത്. തമിഴ് താരങ്ങള്‍ക്കെതിരെ പറഞ്ഞത് കൊണ്ട് വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ശ്രീറെഡ്ഡി ആരോപിക്കുന്നു. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല. കോളിവുഡിന്റെ ഇരുണ്ടവശങ്ങള്‍ പുറത്തുവിടും. ആ കിടപ്പറക്കഥകള്‍ ലോകത്തിന് മുന്നില്‍ വിളിച്ചുപറയുമെന്നും അവര്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം വിശാല്‍ ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് സംശയം.

തെളിവില്ലാതെ വിളിച്ച് പറയരുത്
എന്തെങ്കിലും പറയുന്നതിന് മുമ്പ് തെളിവുകളുമായി വരണമെന്നായിരുന്നു വിശാല്‍ പറഞ്ഞിരുന്നു. വായില്‍ തോന്നിയത് വിളിച്ച് പറയാനാവില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു. പലരുടെയും പേരുകളാണ് ശ്രീറെഡ്ഡി വിളിച്ച് പറയുന്നത്. എന്നാല്‍ അതിനൊക്കെ തെളിവ് വേണം. പല സ്ഥലങ്ങളിലായുള്ള ആളുകളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. അടുത്തതായി എന്നെയായിരിക്കും അവര്‍ ലക്ഷ്യമിടുന്നതെന്നും വിശാല്‍ പറഞ്ഞു. ലൈംഗിക കുറ്റകൃത്യത്തിന് നമ്മുടെ നാട്ടില്‍ കൃത്യമായ നിയമമില്ല. ആര്‍ക്കും എന്തും വിളിച്ച് പറയാം. സ്ത്രീകള്‍ക്കാണ് പരിരക്ഷ ലഭിക്കുന്നത്. ആരോപണ വിധേയനായ വ്യക്തിക്ക് സത്യം തെളിയിക്കാന്‍ പിന്നീട് മാത്രമേ അവസരം ലഭിക്കുവെന്നും വിശാല്‍ പറഞ്ഞു.

ശ്രീകാന്തും മുരുഗദോസും
തമിഴ്നടന്‍ ശ്രീകാന്തിനും സംവിധായകന് എആര്‍ മുരുഗദോസിനുമെതിരെയാണ് ശ്രീറെഡ്ഡി കഴിഞ്ഞ ദിവസം ആരോപണങ്ങളുന്നയിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ശ്രീകാന്തുമായി കണ്ടുമുട്ടിയെന്നും തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനിടെ ഞങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പാര്‍ക്ക് ഹയാത്ത് പിന്നീട് ശ്രീകാന്ത് തന്നെ വിളിച്ച് വരുത്തിയെന്നും അവിടെ അയാള്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നുവെന്നും നടി ആരോപിച്ചിരുന്നു. മുരുഗദോസ് ജി താങ്കള്‍ക്ക് എന്നെ ഓര്‍മയുണ്ടോ. വെലിഗൊണ്ട ശ്രീനിവാസ് വഴിയാണ് നമ്മള് പരിചയപ്പെട്ടത്. എനിക്കൊരു റോള്‍ താങ്കള്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനായി ഒരുപാട് കാര്യങ്ങളും താങ്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളെന്നെ മറന്ന് പോയെന്നും ശ്രീറെഡ്ഡി പറഞ്ഞു.

നാനിയും ലോറന്‍സും
ലോറന്‍സിനെതിരെ പറഞ്ഞതായിരുന്നു ഏറ്റവും ഞെട്ടിച്ചത്. ഗൊല്‍ക്കൊണ്ട ഹോട്ടലില്‍ വച്ച് ലോറന്‍സുമായി പരിചയത്തിലായെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പിന്നീട് തന്നോട് ശരീരം പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും മോശമായി പെരുമാറിയെന്നും ശ്രീറെഡ്ഡി പറയുന്നു. നാനി താനടക്കം നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തിട്ടുണ്ടെന്ന് നടി ആരോപിച്ചിരുന്നു. തന്നെ ദ്രോഹിക്കാനും ശ്രമമുണ്ടായി എന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാനി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications