വിസ്താര സര്‍വീസുകള്‍ ഇനിയില്ല: മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ലഭ്യമാവുമോ?
ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്‍സ് സര്‍വീസുകള്‍ ഇന്ന് അവസാനിക്കുകയാണ്. 9 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് അവര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നത്. തിങ്കളാഴ്ച്ചയാണ് അവരുടെ അവസാന വിമാന സര്‍വീസ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സും, ടാറ്റാ സണ്‍സും ചേര്‍ന്നുള്ള സംയുക്ത സഹകരണമായിരുന്നു വിസ്താര എയര്‍ലൈന്‍സ്.
എയര്‍ ഇന്ത്യയുമായുള്ള ലയനമാണ് വിസ്താര അവരുടെ വിമാന സര്‍വീസ് അവസാനിപ്പിക്കാനുള്ള കാരണം. ഇനി എയര്‍ ഇന്ത്യയുടെ ബാനറിലാണ് ഈ വിമാനങ്ങള്‍ പറക്കുക. വിസ്താര ഫ്ളൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ലഭിക്കുമോ? ഈ ആശങ്ക ഇപ്പോള്‍ ഉപയോക്താക്കള്‍ക്കുണ്ട്.

സെപ്റ്റംബര്‍ മൂന്നിന് തന്നെ വിസ്താര അവരുടെ എല്ലാ ബുക്കിങ്ങുകളും അവസാനിപ്പിച്ചിട്ടുണ്ട്. നവംബര്‍ 11 വരെയുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയന്ത്രണമെല്ലാം വരുന്നതിന് മുമ്പ് തന്നെ വിസ്താര ടിക്കറ്റുകള്‍ നവംബര്‍ 12നോ അതിന് ശേഷമോ ഉള്ള യാത്രയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തടസ്സങ്ങളൊന്നും ഉണ്ടാവില്ല.
ഇവര്‍ക്ക് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും. അതേസമയം ക്ലബ് വിസ്താര എയര്‍ ഇന്ത്യ ഫ്ളൈയിങ് റിട്ടേണ്‍സുമായി ചേര്‍ന്ന് മഹാരാജ ക്ലബായി മാറിയിരിക്കുകയാണ്. നവംബര്‍ പന്ത്രണ്ടിന് ശേഷം ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് http://airindia.com ലഭ്യമാവും.
അതേസമയം വിസ്താരയുമായി ലയനം വരുന്നതിനാല്‍ എയര്‍ ഇന്ത്യ ഉപയോക്താത സൗഹൃദമായ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിസ്താര റൗട്ടുകള്, ഷെഡ്യൂളുകള്‍, ഇന്‍ ഫ്ളൈറ്റ് സര്‍വീസുകള്‍, അടക്കം എയര്‍ ഇന്ത്യയിലും തുടരും. കാറ്ററിങ് അടക്കം ഇതില്‍ വരും. പക്ഷേ എയര്‍ ഇന്ത്യ ബ്രാന്‍ഡിലായിരിക്കും ലഭ്യമാവുക.
ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായും സംശയ നിവാരണത്തിനുമായി രാജ്യത്താകെയുള്ള മെട്രോ-ഹബ് വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് കിയോസ്കുകളും ആരഭിച്ചിട്ടുണ്ട്. എയര്സ്റ്റാഫുകള് എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ ഡെസ്കുകളും ഉണ്ടായിരിക്കും.
വിസ്താരയ്ക്ക് 2,70000ത്തില്‍ അധികം യാത്രക്കാരുണ്ട്. ഇവരെല്ലാം ഇനി എയര്‍ ഇന്ത്യ സംവിധാനത്തിലേക്ക് മാറും. 4.5 മില്യണില്‍ അധികം ലോയല്‍റ്റി അംഗങ്ങളും വിസ്താരയ്ക്കുണ്ട്. ഇതും എയര്‍ ഇന്ത്യക്ക് കീഴിലാണ് വരിക. എയര്‍ ഇന്ത്യ നെറ്റ്വര്‍ക്കിനെ വ്യാപിപ്പിക്കാന്‍ ഇത് സഹായിക്കും.
90ല്‍ അധികം ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാവും. അതോടൊപ്പം 800 സര്‍വീസുകള്‍ കോഡ് ഷെയര്‍, ഇന്റര്‍ലൈന്‍ പാര്ട്ണേഴ്സിലൂടെയും സാധ്യമാകും. പുതിയ വിമാനവും സര്‍വീസ് വ്യാപിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ അവതരിപ്പിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications