യോഗി ആദിത്യനാഥിനെതിരെ വികെ സിങ്: ഇന്ത്യൻ സൈന്യത്തെ മോദി സേന എന്ന് വിളിക്കുന്നവർ രാജ്യ ദ്രോഹികൾ!
ദില്ലി: ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി വികെ സിങ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് മുൻ കരസേന മേധാവിയായ വികെ സിങ് ആദിത്യനാഥിനെതിരേ രംഗത്തെത്തിയത്. ഇന്ത്യന്‍ സേനയെ മോദിയുടെ സേനയെന്നു ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റുകാരാണെന്നു മാത്രമല്ല, രാജ്യദ്രോഹികള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിയെ വിജയിപ്പിക്കാൻ ഗവർണറുടെ ആഹാവാനം; നടപടി വേണമെന്ന് രാഷ്ട്രപതിയും, രാജിക്ക് സാധ്യത!
ഇക്കഴിഞ്ഞ ഒന്നാം തിയ്യതി ഗാസിയാബാദില്‍ നടന്ന പരിപാടിയിലാണ് യുപി മുഖ്യ മന്ത്രി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍കാര്‍ ഭീകരവാദികള്‍ക്കു ബിരിയാണി നല്‍കുമ്പോള്‍ മോദിയുടെ സേന ഭീകരവാദികള്‍ക്കു ബുള്ളറ്റു കൊണ്ടും ബോംബു കൊണ്ടുമാണ് മറുപടി നല്‍കുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

വിവാദ പ്രസ്താവനയെ തുടര്‍ന്നു ആദിത്യനാഥിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. ഇന്ത്യന്‍ സേനയെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേര്‍തിരിച്ചു തന്നെ കാണണം. ഏതു പട്ടാളത്തെ കുറിച്ചാണു നാം സംസാരിക്കുന്നത്?. ഇന്ത്യന്‍ പട്ടാളത്തെ കുറിച്ചോ അതോ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളെ കുറിച്ചോ? എന്നും വികെ സിങ് ചോദിച്ചു.
അതേസമയം അഭിമുഖത്തിന്റെ വീഡിയോ പുറത്തു വന്നതോടെ, തന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി വികെ സിങ് രംഗത്തെത്തി. യഥാർത്ഥ വീഡിയോ ആണ് പുറതദ്ത് വിട്ടതെന്ന വിശദീകരണവുമായി ബിബിസിയും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications