Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളച്ചാട്ടത്തിൽ റീൽസ് എടുക്കുന്നതിനിടെ കാൽവഴുതി 300 അടി താഴേക്ക് വീണു; വ്‌ളോഗർക്ക് ദാരുണാന്ത്യം

മുംബൈ: പ്രമുഖ ട്രാവൽ വ്‌ളോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആൻവി കാംദാർ മരണപ്പെട്ടു. വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റാണ് ആൻവി മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലെ പ്രശസ്‌ത കുംഭെ വെള്ളച്ചാട്ടത്തിൽ വച്ച് ഇൻസ്‌റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ മലയിടുക്കിൽ വീണാണ് ആൻവിയുടെ ജീവൻ നഷ്‌ടമായത്. മുന്നൂറ് അടി താഴ്‌ചയിലേക്കാണ് യുവതി കാൽവഴുതി വീണത്.

മുംബൈ സ്വദേശിയായ ആൻവിക്ക് 27 വയസായിരുന്നു. ചോവ്വാഴ്‌ച രാവിലെയോടെ അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ആൻവി ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ട്രാവൽ വ്‌ളോഗുകളിലൂടെ സുപരിചിതയായിരുന്നു. രണ്ടര ലക്ഷത്തിൽ അധികം ഫോളോവേഴ്‌സ് ആണ് ആൻവിക്ക് ഇൻസ്‌റ്റഗ്രാമിൽ ഉണ്ടായിരുന്നത്.

vlogeranvi

ആറോളം സുഹൃത്തുക്കൾക്കൊപ്പമാണ് കുംഭെ വെള്ളച്ചാട്ടത്തിലേക്ക് ആൻവി എത്തിയത്. റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മലയിടുക്കുകളിലേക്കാണ് അവർ വീണത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയിരുന്നു. തിരച്ചിലിനായി കോസ്‌റ്റ് ഗാർഡിന്റെ സഹായവും തേടിയിരുന്നു. ഇതിനിടെ പ്രദേശത്ത് പെയ്‌ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. 6 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ആൻവിയെ പുറത്തെടുക്കാൻ കഴിഞ്ഞത്.

എന്നാൽ വീഴ്‌ചയിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി നിരവധി വ്‌ളോഗുകളും റീലുകളുമാണ് ആൻവി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. ഇവയിൽ പല വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ആൻവിയുടെ മരണത്തോടെ കുംഭെ വെള്ളച്ചാട്ടത്തിലേക്ക് താൽക്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. മൺസൂൺ കനത്തതോടെ ഇത്തരം വെള്ളച്ചാട്ടങ്ങളിൽ അപകട സാധ്യതകൾ കൂടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സഹ്യാദ്രിയിലെ മലനിരകളിൽ ഉൾപ്പെടെ കുംഭെ വെള്ളച്ചാട്ടം മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+