'വോട്ട് തന്നില്ലെങ്കിൽ ശപിക്കും' ... ഭീഷണിയുമായി ബിജെപി എംപി, വിവാദ പ്രസംഗവുമായി സാക്ഷി മാഹാരാജ്!
Recommended Video

എനിക്ക് വോട്ട് തന്നില്ലെങ്കിൽ ഞാൻ ശപിക്കും
ദില്ലി: വിവാദ പ്രസംഗങ്ങളുടെ തോഴനാണ് ബിജെപി എംപി സാക്ഷി മഹാരാജ്. അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ ഇതിനോടകം തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഉന്നോവയിലെ എംപിയായ അദ്ദേഹം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. താനൊരു സന്യാസിയാണെന്നും ഞാൻ ശപിക്കുമെന്നാണ് അദ്ദേഹത്തിന്റഎ വിവാദ പ്രസ്താവന.
അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ
എനിക്ക് വോട്ട് ചെയ്താൽ ഞാവ്‍ വിജയിക്കും, അല്ലെങഅകിൽ ക്ഷേത്രത്തിൽ ഭജനയും കീർത്തനവുമായി കഴിയും, നിങ്ങൾക്ക് മുന്നിൽ വോട്ടിനായി യാചിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. സന്യാസിയെ തിരസ്ക്കരിച്ചാൽ നിങ്ങളുടെ കുടുംബത്തിന് ദോഷമുണ്ടാകും, ഞാൻ നിങ്ങളെ ശപിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവനയിറക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രിൽ 23നാണ് ഉന്നോവയിൽ തിരഞ്ഞെടുപ്പ് നടക്കുക. ഉന്നാവോയിലെ സിറ്റിങ് എം.പിയായ സാക്ഷി മഹാരാജ് നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications