Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ

ദില്ലി: കോണ്‍ഗ്രസിന് ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് ആരാണ് കാരണമെന്നൊന്നും ഇരുപാര്‍ട്ടികളും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴത് തുറന്ന് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. ദില്ലിയിലെ സഖ്യം ഇല്ലാതാക്കിയത് അരവിന്ദ് കെജ്രിവാളാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ആറ് റൗണ്ടുകളായി ചര്‍ച്ച നടന്നെങ്കിലും ഒന്നും നടന്നില്ലെന്നും മുതിര്‍ന്ന നേതാവ് പിസി ചാക്കോ പറഞ്ഞു.

1

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് നാലും കോണ്‍ഗ്രസിന് മൂന്ന് സീറ്റും എന്ന തലത്തിലേക്ക് കാര്യങ്ങള്‍ വന്നിരുന്നുവെന്നും, എന്നാല്‍ ഇത് പിന്നീട് നടന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി സഖ്യത്തിനായി മുന്നിട്ടിറങ്ങിയിരുന്നുവെന്നും, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ചാക്കോ വ്യക്തമാക്കി. തന്നോട് സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ ശരിയാക്കാന്‍ രാഹുല്‍ പറഞ്ഞിരുന്നുവെന്നും, എഎപിയുടെ സഞ്ജയ് സിംഗുമായി ചര്‍ച്ച നടത്തിയെന്നും ചാക്കോ പറയുന്നു.

ദില്ലിക്ക് പുറമേ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രധാനമായും സഖ്യം പൊളിയാനുള്ള പ്രധാന കാരണം. ദില്ലിയില്‍ സഖ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് എഎപി തയ്യാറായില്ല. അവര്‍ക്ക് ഓരോ സംസ്ഥാനത്തെയും സഖ്യത്തെ കുറിച്ച് ധാരണയില്ല. ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമാവാന്‍ കാരണമുണ്ടായിരുന്നു. എന്നാല്‍ എഎപി അനാവശ്യമായി ഹരിയാനയും പഞ്ചാബും വിഷയത്തിലേക്ക് കൊണ്ടുവന്നെന്നും പിസി ചാക്കോ ആരോപിച്ചു.

കോണ്‍ഗ്രസ് ഇപ്പോള്‍ വേണമെങ്കില്‍ എഎപിയുമായി സഖ്യത്തിന് തയ്യാറാണ്. എന്നാല്‍ വിട്ടുവീഴ്ച്ചയ്ക്ക് അവര്‍ തയ്യാറല്ലെന്നും പിസി ചാക്കോ പറഞ്ഞു. നേരത്തെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതും പിസി ചാക്കോയും സഖ്യത്തിന് വേണ്ടി പോരടിച്ചിരുന്നു. ചാക്കോയുടെ നിലപാടുകള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി നിന്നത്. എന്നാല്‍ ഒടുവില്‍ സഖ്യം യാഥാര്‍ത്ഥ്യമാവാതെ വന്നപ്പോള്‍ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത് ഷീലാ ദീക്ഷിതാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+