Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയാവാന്‍ തയ്യാര്‍..... ഗവര്‍ണറുടെ ക്ഷണത്തിന് കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി!!

ഗവര്‍ണറുടെ ക്ഷണത്തിന് കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി

ബെംഗളൂരു: ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസും ജനതാദളും. യെദ്യൂരപ്പ രാജിവെച്ച് പുറത്തുപോയതോടെ എളുപ്പത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ സഖ്യം. അതേസമയം സര്‍ക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാവാനും തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് കൃത്യമായി ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെയായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഗവര്‍ണര്‍ക്കെതിരെ ജെഡിഎസിന്റെ മധുരപ്രതികാരം കൂടിയാണിത്.

1

അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ ഒത്തൊരുമിച്ച് നിന്ന കോണ്‍ഗ്രസ്, ജെഡിഎസ്, സ്വതന്ത്ര-ബിഎസ്പി എംഎല്‍എാരെ അഭിനന്ദിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പണം കൊണ്ട് എല്ലാ വിധ കുതിരക്കച്ചവടങ്ങളും നടത്തിയിട്ടും അവര്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല. കാരണം അവരെ നയിച്ചിരുന്നത് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ്. നീച തന്ത്രങ്ങള്‍ പയറ്റുന്ന ആ സര്‍ക്കാരിനെ പിന്തുടരുന്നവര്‍ ധാര്‍മികമായ ജയം ഉണ്ടാവില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കര്‍ണാടകത്തിലെ ജയത്തെ തുടര്‍ന്ന് ഡെറാഡൂണിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ആഘോഷങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

Recommended Video

cmsvideo
    BJP നേതാവ് കോണ്‍ഗ്രസ്സ് MLA മാരുടെ ഭാര്യമാരെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ പുറത്ത്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+