കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15000 ലൈക്കും 5000 ഫോളോവേഴ്‌സും ഉണ്ടോ.... മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഇവിടെ കടുത്ത പ്രചാരണത്തിലാണ്. വിജയസാധ്യത കൂടുതലുള്ളതും അവര്‍ക്ക് തന്നെയാണ്. പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനും കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥികളാവുക വലിയൊരു കടമ്പയാണ്. പുതുമുഖങ്ങള്‍ക്ക് മാത്രമല്ല എല്ലാ നേതാക്കളും വലിയൊരു കടമ്പ പിന്നിടണം. സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15000 ലൈക്കുകള്‍ ഫേസ്ബുക്ക് പേജിലും അയ്യായിരം ഫോളോവേഴ്‌സ് ട്വിറ്ററിലും വേണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത്.

1

ഇതോടൊപ്പം ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പും ഇവര്‍ക്ക് വേണമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എത്ര പേര്‍ക്ക് സീറ്റ് ലഭിക്കുമെന്നത് മറ്റൊരു കാര്യം. ഇനി ഇത്രയും സംഗതികള്‍ ഉണ്ടെങ്കില്‍ അവരെല്ലാം മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എല്ലാ ട്വീറ്റുകളും റീട്വീറ്റ് ചെയ്യണം. പാര്‍ട്ടിയിലെ എല്ലാം നേതാക്കളും സെപ്റ്റംബര്‍ 15നകം സോഷ്യല്‍ മീഡിയ പെര്‍ഫോമന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ ഐടി സെല്ലിന് നല്‍കണം. ഇതിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനിക്കുക. അതേസമയം സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുണ്ടെങ്കില്‍ നഗര വോട്ടര്‍മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയ സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമാണെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ എംഎല്‍എമാര്‍ക്കും സംസ്ഥാന സമിതിയെ മറ്റ് നേതാക്കള്‍ക്കും ഇത് ബാധകമാണ്. അതേസമയം മറുവശത്ത് ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് സ്വന്തം അംഗങ്ങള്‍ക്ക് ഇക്കാര്യം നിര്‍ബന്ധമാക്കിയത്. ബിജെപി തിരഞ്ഞെടുപ്പ് ക്യാമ്പയിനിനായി 65000 സൈബര്‍ പോരാളികളെയാണ് കളത്തിലിറക്കിയത്.

കേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രികേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!

English summary
want to fight polls madhya pradesh congress bizarre social media test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X