Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്, ചേലക്കര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് 2024 Live: വയനാട്ടിൽ ഇടിവ്, ജാർഖണ്ഡിൽ ഭേദപ്പെട്ട പോളിംഗ്

കേരളത്തിലെ ചേലക്കര നിയമസഭാ മണ്ഡലത്തിലും, വയനാട് ലോക്‌സഭാ മണ്ഡലത്തിലും വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി രാജി വച്ചതോടെയാണ് ആറ് മാസങ്ങൾക്ക് ഇപ്പുറം വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. മറുവശത്ത് ഇടത് മുന്നണിക്ക് വേണ്ടി സിപിഐയുടെ സത്യൻ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്.

ഇക്കുറി കേരളത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ചേലക്കരയിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. മുൻ മന്ത്രിയും ചേലക്കരയിലെ എംഎൽഎയുമായ കെ രാധാകൃഷ്‌ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ മത്സരത്തിന് കളമൊരുങ്ങിയത്. ഇടത് മുന്നണിക്ക് വേണ്ടി യുആർ പ്രദീപും യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസും എൻഡിഎക്ക് വേണ്ടി സി ബാലകൃഷ്‌ണനും മത്സരിക്കുന്നു.

wayanadchelakkarajharkhandelection

രാജ്യം ഉറ്റുനോക്കുന്ന ജാർഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. ഇക്കുറി പോളിങ് ഉയരുമോ എന്നാണ് ഏവരും ആകാക്ഷയോടെ നോക്കുന്നത്. ജാർഖണ്ഡിലെ ആകെയുള്ള 81 സീറ്റുകളിൽ 43 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ കീഴിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി, ഇടത് പാർട്ടികൾ എന്നിവരും എൻഡിഎയുടെ കീഴിൽ ബിജെപി, എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികളും നേരിട്ട് ഏറ്റുമുട്ടും.

Nov 13, 2024, 9:10 pm IST

വമ്പൻ വാഗ്‌ദാനങ്ങളുമായി മോദി

'മോദി നിങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമാക്കാൻ പോകുന്നു. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഓരോ വീടിനും 75,000 മുതൽ 80,000 രൂപ വരെ നൽകും. അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വൈദ്യുതി ബിൽ പൂജ്യമായിരിക്കും, നിങ്ങളുടെ പക്കൽ ആവശ്യത്തിൽ കൂടുതൽ വൈദ്യുതി ഉണ്ടെങ്കിൽ, ആ വൈദ്യുതി സർക്കാർ വാങ്ങും.' പ്രധാനമന്ത്രി പറഞ്ഞു.
Nov 13, 2024, 8:14 pm IST

പ്രധാനമന്ത്രി ജാർഖണ്ഡിൽ

എസി മുറികളിൽ നിന്ന് വോട്ടെടുപ്പ് സമവാക്യങ്ങൾ വിശകലനം ചെയ്യുന്നവർ ബിജെപിയിലുള്ള വോട്ടർമാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന പോളിംഗ് കാണണം; പ്രധാനമന്ത്രി മോദി.
Nov 13, 2024, 7:42 pm IST

wayanadelection
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആദിവാസി മേഖലയിലെ വോട്ടർമാർ
Nov 13, 2024, 7:11 pm IST

byelectionkerala
വയനാട്ടിൽ പോളിംഗ് ഇടിഞ്ഞു, ചേലക്കരയിൽ കുതിപ്പ്
Nov 13, 2024, 7:10 pm IST
ജാര്‍ഖണ്ഡ്

jharkhand polling
ജാർഖണ്ഡിൽ ഭേദപ്പെട്ട പോളിങ്
Nov 13, 2024, 7:05 pm IST

വയനാട്ടിൽ 64. 53 ശതമാനം പോളിംഗ്

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ ഇതുവരെ 64. 53 ശതമാനം പോളിംഗ്.
Nov 13, 2024, 7:01 pm IST

ചേലക്കരയിൽ ഇക്കുറി റെക്കോർഡ് പോളിംഗ്

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഇക്കുറി റെക്കോർഡ് പോളിംഗ്. ഇതുവരെ 72.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Nov 13, 2024, 6:39 pm IST

പോളിംഗ് കുറഞ്ഞത് പ്രിയങ്കയെ ബാധിക്കില്ല

വയനാട്ടിൽ പോളിംഗ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
Nov 13, 2024, 6:30 pm IST

വയനാട്ടിൽ 63.59 ശതമാനം പോളിംഗ്

വയനാട്ടിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 63.59
Nov 13, 2024, 6:17 pm IST
ജാര്‍ഖണ്ഡ്

ജാർഖണ്ഡിൽ പോളിംഗ് 64 ശതമാനം കടന്നു

ജാർഖണ്ഡിൽ 5 മണി വരെ 64 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
Nov 13, 2024, 6:01 pm IST

വോട്ട് രേഖപ്പെടുത്തി ശ്രുതി

ചൂരൽമല ഉരുൾപൊട്ടൽ അതിജീവിത ശ്രുതി വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.
Nov 13, 2024, 5:49 pm IST

വയനാട്ടിൽ 62 ശതമാനം പോളിംഗ്

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പോളിംഗ് 62 ശതമാനം കടന്നു.
Nov 13, 2024, 5:35 pm IST

ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നൈഹാതി മണ്ഡലത്തിലെ അശോക് ഷാ.
Nov 13, 2024, 5:29 pm IST

ചേലക്കരയിൽ പോളിംഗ് 63 ശതമാനം കടന്നു

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 63.95 കടന്നു.
Nov 13, 2024, 5:05 pm IST
ജാര്‍ഖണ്ഡ്

jharkhandelection
ജാർഖണ്ഡിലെ ചാലിബാസയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ഗ്രാമീണർ.
Nov 13, 2024, 4:54 pm IST
ജാര്‍ഖണ്ഡ്

ജാർഖണ്ഡിൽ പോളിംഗ് 59 ശതമാനം

ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ രേഖപ്പെടുത്തിയത് 59.28 ശതമാനം പോളിംഗ്.
Nov 13, 2024, 4:31 pm IST

60 ശതമാനം കഴിഞ്ഞ് ചേലക്കരയിലെ പോളിങ്. ഇതുവരെ 62.76 ശതമാനം രേഖപ്പെടുത്തി
Nov 13, 2024, 4:25 pm IST

23 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ബി ജെ പി - എൻഡിഎ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് പ്രധാനമന്ത്രി മോദി
Nov 13, 2024, 4:07 pm IST

ചേലക്കര ഇതുവരെ 57. 52 ശതമാനം പോളിങ്, വയനാട് 51.79 ശതമാനം
Nov 13, 2024, 3:35 pm IST

വയനാട് 50 ശതമാനം കടന്ന് പോളി​ങ്. ഇതുവരെ രേഖപ്പെടുത്തിയത് 51. 53 ശതമാനം
Nov 13, 2024, 3:04 pm IST

എം എസ് ധോണിയും ഭാര്യയും വോട്ട് ചെയ്യാൻ റാഞ്ചിയിലെ പോളിംഗ് ബൂത്തിലെത്തി
Nov 13, 2024, 2:55 pm IST

വയനാട് ഇതുവരെ രേഖപ്പെടുത്തിയത് 45.38 ശതമാനം പോളിംഗ്. ചേലക്കര 50.86 ശതമാനം പോളിംഗ്
Nov 13, 2024, 2:26 pm IST

പോളിങ് തുടരുന്നു

ചേലക്കരയില്‍ പോളിങ് 50 ശതമാനം കടന്നു.ഇതുവരെ രേഖപ്പെടുത്തിയത് 50.11 ശതമാനം വോട്ട്. വയനാട്ടില്‍ 45.35 ശതമാനം പോളിങ്
Nov 13, 2024, 2:04 pm IST

തിരക്കൊഴിഞ്ഞു

ഉച്ചയായതോടെ പോളിങ് ബൂത്തുകളിലെ തിരക്ക് ഒഴിഞ്ഞു
Nov 13, 2024, 1:31 pm IST

ചേലക്കരയില്‍ ജയിക്കാന്‍ പോകുന്നത് താനാണെന്ന് ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി എന്‍കെ സുധീർ. ഡിഎംകെ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് സ്ഥാനാർത്ഥി.
Nov 13, 2024, 1:28 pm IST

പോളിങ് ഇതുവരെ

പോളിങ് ഇതുവരെ
വയനാട്ടില്‍ ഇതുവരെ 34.38 ശതമാനം പോളിങ്. ചേലക്കരയില്‍ 37 ശതമാനം
Nov 13, 2024, 1:02 pm IST
ബിഹാര്‍

ബിഹാറില്‍ 12000 കോടി രൂപയുടെ പദ്ധതികളുടെ പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Nov 13, 2024, 1:00 pm IST

അനാവശ്യ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് ലാല്‍ ജോസ്.ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ പാർട്ടികളും ശ്രമിക്കണം, അധിക ചെലവാണെന്നും സംവിധായകന്. ചേലക്കരയിൽ വോട്ടുചെയ്യാനെത്തിയതായിരുന്നു ലാൽജോസ്
Nov 13, 2024, 12:39 pm IST

വയനാട്ടില്‍ നടന്ന ഹോം വോട്ടിന്റെ ദൃശ്യങ്ങള്‍
Nov 13, 2024, 12:27 pm IST
ജാര്‍ഖണ്ഡ്

ജാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതായിരിക്കുമെന്ന് സിപിഐ നേതാവ് ഡി രാജ
ജാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതായിരിക്കുമെന്ന് സിപിഐ നേതാവ് ഡി രാജ
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+