Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് ഇനി മുതല്‍ 2 പാര്‍ലമെന്റംഗങ്ങളുണ്ടാവും; പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാട് മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി. ഇനി മുതല്‍ വയനാടിന് രണ്ട് പാര്‍മെന്റ് ്അംഗങ്ങള്‍ ഉണ്ടാവുമെന്ന് രാഹുല്‍ പറഞ്ഞു. വയനാടിന്റെ സ്‌നേഹത്തിന് നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീര്‍ച്ചയായും ഇതൊരു കഠിനമായ തീരുമാനമായിരുന്നു. പ്രിയങ്ക വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്.

എന്നാല്‍ മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശകനായി ഞാനുമുണ്ടാകും. ജനങ്ങല്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും രാഹുല്‍ പറഞ്ഞു. വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

rahul-gandhi

വയനാട്ടിലുള്ളവരും പാര്‍ട്ടിക്കാരും സ്‌നേഹം മാത്രമാണ് തനിക്ക് നല്‍കിയത്. അവരോട് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ എന്റെ ഒപ്പം നിന്നു. ജീവിതകാലം മുഴുവന്‍ അക്കാര്യം എന്റെ മനസ്സിലുണ്ടാവും. ഇടവേളകളില്‍ എല്ലാം പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും. അവിടെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കും.

റായ്ബറേലിയുമായി പഴയ ബന്ധമാണ് തനിക്കുള്ളത്. ആ മണ്ഡലത്തിലെ ജനങ്ങളെ വീണ്ടും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. വയനാട് ഒഴിയുന്ന കാര്യം എളുപ്പമായിരുന്നില്ല. ആ തീരുമാനം വളരെ കഠിനമായിരുന്നു. രണ്ട് മണ്ഡലവുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ എന്നെ പാര്‍ട്ടി നോക്കാതെയാണ് പിന്തുണച്ചത്. പ്രിയങ്ക വയനാട്ടില്‍ വിജയിക്കും. ഒരു നല്ല എംപിയായിരിക്കും അവര്‍. ഞാനും എന്റെ സഹോദരിയും രണ്ട് എംപിമാരായി വയനാടിനൊപ്പമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം വയനാട്ടില്‍ മത്സരിക്കുന്നതില്‍ തനിക്ക് പരിഭ്രമമൊന്നുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

വയനാടിനായി ഏറ്റവും മികച്ച തന്നെ താന്‍ നല്‍കുമെന്ന് പ്രിയങ്ക വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. രാഹുലിന്റെ അഭാവം ഒരിക്കലും അവരെ അറിയിക്കില്ല. രാഹുല്‍ ഇടയ്ക്കിടെ വയനാട് സന്ദര്‍ശിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഏറ്റവും കഠിനമായി തന്നെ പരിശ്രമിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

റായ്ബറേലിയുമായി വളരെ പഴക്കമുള്ള ബന്ധമാണ് ഉള്ളത്. റായ്ബറേലിയിലും അമേഠിയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരികയാണ്. ആ ബന്ധം ഒരു സാഹചര്യത്തിലും വിച്ഛേദിക്കാന്‍ കഴിയില്ല. ഞങ്ങള്‍ രണ്ടുപേരും റായ്ബറേലിയും വയനാട്ടില്‍ പ്രവര്‍ത്തിക്കും.

ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ പരിഭ്രമമൊന്നും തനിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം 2019 മുതല്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പ്രിയങ്ക. 2019ല്‍ പ്രിയങ്ക വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+