കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കും, മനസ്സിലാക്കി വെച്ചോ, ഇമ്രാന്‍ ഖാന് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

മുംബൈ: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറായാല്‍ അത് പാകിസ്താന് വലിയ നഷ്ടമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ സൈനിക ശക്തിയും, സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കൊണ്ട് വലിയ തിരിച്ചടിക്ക് കെല്‍പ്പുണ്ട് ഇന്ത്യക്ക്. പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

1

നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ യുഎന്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു. യുഎന്‍ അതിന്റെ പ്രതാഘ്യാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം പാകിസ്താന്‍ ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യയുടെ നാവികസേന അതിശക്തമാണ്. പ്രത്യേകിച്ച് ഐഎന്‍എസ് കണ്ഡേരിയുടെ വരവോടെ. പാകിസ്താന്‍ ഇന്ത്യയുടെ ശക്തിയെ അറിഞ്ഞിരിക്കണം. ആവശ്യം വന്നാല്‍ ഞങ്ങള്‍ അത് ഉപയോഗിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരെ ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്. നയതന്ത്രതയുടെ സ്വഭാവമല്ല ഇമ്രാന്‍ ഖാന്റെ പ്രസംഗത്തില്‍ ഉള്ളത്. വേണ്ടി ആണവായുധം ഉപയോഗിക്കുമെന്നത് അപകടകരമായ നയമാണെന്നും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലയിലും തീവ്രവാദമാണ് പാകിസ്താന്‍ വളര്‍ത്തുന്നതെന്നും മൈത്ര മറുപടിയില്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ കാര്യങ്ങള്‍ പറയാന്‍ ആരുടെയും അനുവാദങ്ങള്‍ ആവശ്യമില്ല. തീവ്രവാദത്തിലൂടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം വളര്‍ത്തുന്നവരില്‍ നിന്ന് യാതൊരു വിധ അഭിപ്രായവും ആവശ്യപ്പെടുന്നില്ലെന്നും വിദിഷ മൈത്ര വ്യക്തമാക്കി. അതേസമയം ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗം വേര്‍തിരിവ് വ്യക്തമാകുന്നതാണ്. മുസ്ലീങ്ങളും മറ്റുള്ളവരും പാവപ്പെട്ടവരും ധനികരും ഇങ്ങനെ, അവരും ഞങ്ങളും എന്ന പ്രയോഗമാണ് ഇമ്രാന്‍ ഖാന്‍ പ്രസംഗത്തില്‍ ഉടനീളം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു.

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്, പാകിസ്താന് നിര്‍ദേശവുമായി യുഎസ്ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്, പാകിസ്താന് നിര്‍ദേശവുമായി യുഎസ്

English summary
we can give bigger blow rajnath singh warns imran khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X