കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ആഹ്ളാദം, ഭൂരിപക്ഷം ഉറപ്പെന്ന് മാക്കന്‍; പൈലറ്റും ബിജെപിയും നിരാശരാവും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് നേതൃത്വത്തില്‍ നടത്തിയ വിമത നീക്കം അശോക് ഗെലോട്ട് സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമോയെന്നതില്‍ ആഗ്സ് 14 ഓടെ തീരുമാനമാവും. നിയമസഭാ സമ്മേളനം ചേരുന്ന 14 ന് തന്നെ ഗെലോട്ട് സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടിയേക്കും.

മതിയായ അംഗബലം ഉള്ളതിനാല്‍ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം ബിഎസ്പി എംഎല്‍എമാരുടെ ലയന കാര്യത്തില്‍ 11 ന് ഹൈക്കോടതി എന്ത് തീരുമാനം എടുക്കുമെന്നതും ശ്രദ്ധേയമാണ്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ സര്‍ക്കാറിന് കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗബലം ഉണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ വിമത എംഎല്‍എമാരുടെ കാര്യത്തില്‍ ഇപ്പോഴും തല്‍സ്ഥിതി തുടരുകയാണെന്നാണ് പാര്‍ട്ടിയുടെ ദേശീയ വക്താവ് അജയ് മാക്കന്‍ അഭിപ്രായപ്പെട്ടത്

കോൺഗ്രസിന് ആഹ്ലാദം

കോൺഗ്രസിന് ആഹ്ലാദം

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലാത്തതിനാൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ കോൺഗ്രസിന് ആഹ്ലാദം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മതിയാ അംഗബലവും ഭൂരിപക്ഷവും കോണ്‍ഗ്രസിനുണ്ടെന്നും അജയ് മാക്കാന്‍ അവകാശപ്പെടുന്നു.

സത്യം ഞങ്ങളോടൊപ്പം

സത്യം ഞങ്ങളോടൊപ്പം

'ഏറ്റവും വലിയ കാര്യം സത്യം ഞങ്ങളോടൊപ്പം ഉണ്ടെന്നുള്ളതാണ്. സംസ്ഥാന നിയമസഭയുടെ സമ്മേളനം വിളിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഭൂരിപക്ഷവും നമ്മോടൊപ്പമുണ്ടെന്ന് എല്ലാവർക്കുമറിയാമെന്നതിനാൽ, ഞങ്ങൾക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് പോലും ധൈര്യം ഉണ്ടായില്ല'- അജയ് മാക്കന്‍ പറഞ്ഞു.

തല്‍സ്ഥിതി

തല്‍സ്ഥിതി

പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിൻ പൈലറ്റും മറ്റ് 18 എം‌എൽ‌എമാരും സർക്കാരിനെതിരെ വിമത നീക്കം ആരംഭിച്ചതിന് പിന്നാലെ രാജസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ മേൽനോട്ടം വഹിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അയച്ച രണ്ട് കേന്ദ്ര നിരീക്ഷകരിൽ ഒരാളാണ് മാക്കെന്‍.
ഏതെങ്കിലും വിമതർ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് തല്‍സ്ഥിതി തുടരുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

101 അംഗങ്ങളുടെ പിന്തുണ

101 അംഗങ്ങളുടെ പിന്തുണ

200 അംഗ നിയമസഭിയില്‍ 101 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒരു കോണ്‍ഗ്രസ് അഗം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ആഗസ്ത് 14 ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തേക്കില്ല. ഇതോടെ സഭയുടെ അംഗബലം 199 ആയും കേവല ഭൂരിപക്ഷ സംഖ്യ 100 ആയും ചുരുങ്ങും. 103 ലേറെ പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്.

Recommended Video

cmsvideo
Priyanka Gandhi is going to take a break from politics | Oneindia Malayhalam
നേരത്തെ 124

നേരത്തെ 124

നേരത്തെ 124 പേരുടെ പിന്തുണയാണ് ഗെലോട്ട് സര്‍ക്കാറിന് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം 103 ആയി ചുരങ്ങിയത്. കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരുടെ പിന്തുണയുണ്ട്. 12 സ്വതന്ത്രരും ബിടിപിയുടേയും സിപിഎമ്മിന്‍റെയേും രണ്ടും ഐഎന്‍എല്‍ഡിയുടെ ഏക അംഗവും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു.

ബിഎസ്പി ചിഹ്നത്തില്‍

ബിഎസ്പി ചിഹ്നത്തില്‍

ഈ 103 ല്‍ 6 പേര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ചിഹ്നത്തില്‍ വിജയിച്ചവരാണ്. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിനെതിരെ ബിഎസ്പിയും ബിജെപിയും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ലയന നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബിഎസ്പിയും ബിജെപി നേതാവ് മദന്‍ ദിലാവറും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ഹൈക്കോടതി

ഹൈക്കോടതി

ആറ് എംഎല്‍എമാര്‍ക്കും നിയമസഭാ സ്പീക്കര്‍ സിപി ജോഷിക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ച് കേസ് തുടര്‍ന്നും കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ച പ്രകരം പതിനൊന്നിന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ തീരുമാനം എന്താകുമെന്നത് നിര്‍ണ്ണായകമാണ്.

മുഴുവന്‍ പേരും

മുഴുവന്‍ പേരും

സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം. എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പിയുടെ വാദം. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ബിഎസ്പി വാദിക്കുന്നു.

ബിജെപിയിലും

ബിജെപിയിലും

അതിനിടെ സംസ്ഥാനത്തെ ബിജെപിയിലും പ്രശ്നങ്ങള്‍ പുകയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എതിരാളികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതില്‍ വസുന്ധരരാജെയ്ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. പ്രതിഷേധം ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ വസുന്ധര ദില്ലിയിലേക്ക് പുറപ്പെട്ടു.

രാജെ വിരുദ്ധര്‍

രാജെ വിരുദ്ധര്‍

കഴിഞ്ഞ ശനിയാഴ്ചയാണു വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ 30 തസ്തികകളിലേക്കു പുതിയ നിയമനങ്ങള്‍ നടത്തിയത്. ഇതിൽ ഏറെയും കടുത്ത രാജെ വിരുദ്ധരാണെന്നതാണു മുൻമുഖ്യമന്ത്രിയുടെ പ്രതിഷേധത്തിന് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം മുൻമുഖ്യമന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ പ്രകടമാണ്.

English summary
rajasthan: numbers is with us and the truth is also with us, says ajay Maken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X