'ആ കാര്യങ്ങളെ ആയുധമാക്കുന്ന നടപടി വളർച്ചയ്ക്ക് തടസം'; ഷിയെ മുന്നിൽ നിർത്തി നിലപാട് അറിയിച്ച് മോദി

ന്യൂഡൽഹി: സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്ന നടപടികൾ പൊതുവായ വികസനത്തിന് തടസമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്. നിർണായക ധാതുക്കളുടെയും അപൂർവ ഭൂമിമൂലകങ്ങളുടെയും ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള ആധിപത്യത്തെ മുൻനിർത്തി ബീജിങ്ങിനുള്ള സന്ദേശമായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.

'സാങ്കേതികവിദ്യയെയും നിർണായക ധാതുക്കളെയും ആയുധമാക്കുന്നത് നമ്മുടെ പൊതുവായ പുരോഗതിക്ക് തടസമാകാം. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്' എന്നായിരുന്നു മോദിയുടെ വാക്കുകൾ. 'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' എന്ന വിഷയത്തിലുള്ള ബ്രിക്‌സ് സമ്മേളനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

modi

കഴിഞ്ഞ വർഷം അമേരിക്കയുമായുള്ള വ്യാപാര സംഘർഷത്തിനിടെ ചൈന അപൂർവ ഭൂമിമൂലകങ്ങളും അത്യാധുനിക സാങ്കേതികവിദ്യാ ഉൽപ്പാദനത്തിന് ആവശ്യമായ മറ്റ് വസ്‌തുക്കളും കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. പിന്നീട് ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്‌തു. ലോകത്തെ അപൂർവ ഭൂമിമൂലകങ്ങളുടെ ഏകദേശം 90 ശതമാനവും ചൈനയാണ് സംസ്‌കരിക്കുന്നത്. സൗരോർജ പാനലുകൾ മുതൽ സ്‌മാർട്ട്ഫോണുകൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ഇവ നിർണായകമാണ്.

നിർമാണ, ശുദ്ധ ഊർജ മേഖലകൾ വിപുലീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക ധാതുക്കളുടെ സ്ഥിരമായ ലഭ്യത ഏറെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള ലോജിസ്‌റ്റിക്‌സ്, വിതരണ ശൃംഖല സഹകരണ ചട്ടക്കൂട് നമ്മുടെ വിതരണ ശൃംഖലകളെ കൂടുതൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമാക്കാൻ സഹായിക്കുമെന്ന് മോദി പറഞ്ഞു.

ബ്രിക്‌സ് അധ്യക്ഷനെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ നാല് പ്രധാന തൂണുകളെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് മോദി പറഞ്ഞു. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയായിരുന്നു ആ നാല് തൂണുകൾ. നിങ്ങളുടെ സഹകരണവും പിന്തുണയും കൊണ്ട് നമ്മുടെ പൊതുവായ കാഴ്‌ചപ്പാടിനെ വിജയകരമായ പരസ്‌പര നേട്ടത്തിലേക്കുള്ള സഹകരണമായി മാറ്റാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗ്ലോബൽ സൗത്തിന് കൂടുതൽ ശബ്‌ദം നൽകുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും ബ്രിക്‌സ് വഴി ശ്രമിച്ചുവെന്നതാണ് പ്രസംഗത്തിലെ പ്രധാന ആശയങ്ങളിലൊന്ന്. വികസിത രാജ്യങ്ങളേക്കാൾ വികസനപാതയിൽ മുന്നേറുന്ന രാജ്യങ്ങളെയും താരതമ്യേന കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങളെയും പൊതുവായി സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഗ്ലോബൽ സൗത്ത്.

ബ്രിക്‌സിനകത്ത് രൂപപ്പെടുന്ന പരിഹാരങ്ങൾ ബ്രിക്‌സ് രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും ആഗോള തെക്കിന്റെ ആവശ്യങ്ങൾക്കും അവ ലഭ്യമാക്കണമെന്നും മോദി പറഞ്ഞു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ബ്രിക്‌സിലുള്ള വിശ്വാസം വർധിച്ചതിന് കാരണം അവരുടെ ശബ്‌ദം കേൾക്കുകയും അനുഭവങ്ങളെ ബഹുമാനിക്കുകയും അവർക്കായി മാത്രമല്ല, അവരോടൊപ്പം ചേർന്ന് പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+