Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ദുരിതത്തിൽ മുംബൈ നഗരം; ഗതാഗതം പൂർണമായും സ്തംഭിച്ചു; മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Recommended Video

cmsvideo
    മഴ ദുരിതത്തിൽ വിറങ്ങലിച്ച് മുംബൈ നഗരം വീഡിയോ കാണാം

    ബെംഗളൂരു: മുംബൈ നഗരത്തിൽ ശക്തമായി മഴ തുടരുന്നു. 3-4 ദിവസങ്ങൾക്കുള്ളിൽ മഴ വീണ്ടും ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കൊളാബയിൽ 75.2 മില്ലി മീറ്ററും സാന്ത്രാക്രൂസിൽ 131.4 മില്ലി ലിറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരുന്നത്. നഗരത്തിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ദില്ലിയിൽ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും ബുധനാഴ്ച മുതൽ മഴ ശക്തിയാർജിക്കാനാണ് സാധ്യത. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ദില്ലിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 34 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില.അന്തരീക്ഷ ഈർപ്പം 64 ശതമാനവും.

    rain

    ഗോവ,കർണാടകയുടെ തീരപ്രദേശങ്ങൾ,മേഘാലയ, നാഗാലാന്റ്,പശ്ചിമ ബംഗാൾ, ബിഹാർ,ജാർഖണ്ഡ്, കിഴക്കൻ മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനി.ല 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും .

    ചെന്നൈയിൽ കുറച്ച് ദിവസങ്ങളായി മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ കാലവർഷം ശക്തിയാർജിക്കുകയായിരുന്നു. അടുത്ത 24 മണിക്കൂറുകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 36 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില. അന്തരീക്ഷ ഈർപ്പം 59 ശതമാനവും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+