Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ജൻകി ബാത്ത് സർവേ: തൃണമൂൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങും

കൊൽക്കൊത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തിയേറിയ പോരാട്ടത്തിന് സാക്ഷിയായ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ജൻ കി ബാത്ത് സർവേ. ബിജെപിക്ക് 162-185 ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. ഇടതുപക്ഷത്തിന് കീഴിലുള്ള മുന്നണിക്ക് 3-9 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചത്. തുടർച്ചയായി ബംഗാളിൽ അധികാരം നിർത്തുന്ന തൃണമൂലിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അമിത് ഷായും ജെപി നദ്ദയും അടക്കമുള്ള നേതാക്കളെ പശ്ചിമബംഗാളിലിറക്കി ബിജെപി തിരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയായിരുന്നു. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും അടക്കം പല പ്രമുഖരെയും ഇറക്കിയായിരുന്നു പ്രചാരണം. എന്നാൽ അധികാരം നിലനിർത്തുമെന്ന് തൃണമൂലും മമതാ ബാനർജിയും ആവർത്തിച്ചുകൊണ്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ തന്നെ ഏറെ ഉറ്റുനോക്കുന്ന മത്സരമാണ് പശ്ചിമബംഗാളിലേത്. ആദ്യാവസാനം കരുത്തുറ്റ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷിയായത്.

bjp-flags1-15543533

തൃണമൂൽ വിട്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പേർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയിരുന്നു. ഇതെല്ലാം ബിജെപി അനുകൂലഘടകമായാണ് വിലയിരുത്തുന്നത്. ഇവരിൽ പ്രധാനി മമതാ ബാനർജിയുടെ അനുയായിയായിരുന്ന സുവേന്ദു അധികാരിയും അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെട്ടിരുന്നു അധികാരി പാർട്ടി വിട്ടതിന് പിന്നാലെ തൃണമൂലിൽ വലിയ തോതിൽ കൊഴിഞ്ഞുപോക്കുണ്ടായി. ഇതിന് പുറമേ മമതാ ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയെ ഇറക്കിയാണ് ബിജെപി മമതയെ വെല്ലുവിളിച്ചിട്ടുള്ളത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങളും നടന്നിരുന്നു. ആക്രമണം മുതൽ വെടിവെപ്പിന് വരെ തിരഞ്ഞെടുപ്പ്വ സാക്ഷ്യം വഹിച്ചിരുന്നു. ഇത് ബിജെപി- തൃണമൂൽ വാക്ക്പോരിലേക്കും എത്തിയിരുന്നു. ബംഗാളിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം തൃണമൂലിനെ താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ പരിക്കേറ്റ മമതാ ബാനർജി വീൽ ചെയറിലെത്തി വോട്ട് ചോദിച്ചതും പ്രചാരണം നടത്തിയതിനും കഴിഞ്ഞ തിരഞ്ഞെടുപ്പ് സാക്ഷിയാവുകയും ചെയ്തിരുന്നു. ഇതെല്ലാം മമതയ്ക്ക് അനുകൂല വികാരമാണ് ഉണ്ടാക്കിയതെന്നാണ് സൂചന. കോൺഗ്രസും ഇടതുപക്ഷവും ചെറിയ പാർട്ടികളും ചേർന്നുള്ള സഖ്യമാണ് ബംഗാളിൽ ഇത്തവണ ജനവിധി തേടിയത്.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+