Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിച്ചാൽ 6 മാസത്തിനുള്ളിൽ യുസിസി, സ്ത്രീകൾക്കും തൊഴിൽ രഹിതർക്കും 3000 രൂപ'; ബംഗാളിൽ പ്രകടനപത്രികയുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രികയായ 'സങ്കൽപ് പത്ര' പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും സ്ത്രീകൾക്കും തൊഴിൽ രഹിതരായ യുവജനങ്ങൾക്കും പ്രതിമാസം 3,000 ധനസഹായം നൽകുമെന്നും 33 ശതമാനം വനിത സംവരണം സർക്കാർ ജോലികളിൽ ഏർപ്പെടുത്തുമെന്നും 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്നും പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു.

കൊൽക്കത്തയിൽ വെച്ച് പ്രകടന പത്രിക അവതരിപ്പിച്ച കേന്ദ്രമന്ത്രി അമിത് ഷാ, സ്ത്രീകൾ, യുവാക്കൾ, കർഷകർ, സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിട്ടുള്ള ഒരുപിടി വാഗ്‌ദാനനങ്ങളാണ് മുന്നോട്ട് വെച്ചത്. ബിജെപിയുടെ പ്രകടന പത്രികയിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിൽ ഊന്നൽ നൽകുന്നുണ്ട്.

west bengal election 2026

നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്‌ചയുമില്ലാത്ത നയം സ്വീകരിക്കുമെന്നും സംസ്ഥാനത്തെ ക്രമസമാധാനവും സുരക്ഷയും കൂടുതൽ ശക്തമാക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷിതമായ അതിർത്തികളുടെ ആവശ്യകതയും നിയമം എല്ലാവർക്കും തുല്യമായി ബാധകമാക്കുന്ന ശക്തമായ ഒരു സംവിധാനവും സ്ഥാപിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ബിജെപി പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നതാണ് പ്രകടന പത്രികയിലെ ഒരു പ്രധാന പ്രഖ്യാപനം. ഇത് പാർട്ടിയുടെ പ്രധാന ദേശീയ പ്രതിബദ്ധതകളിലൊന്നാണ്; ഇത് സംസ്ഥാനതല പദ്ധതിയിലും ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

വോട്ടർമാരെ ആകർഷിക്കാൻ നിരവധി ധനസഹായ പദ്ധതികളും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിമാസം 3,000, തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് പ്രതിമാസം 3,000, കൂടാതെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് 15,000 എന്നിങ്ങനെയാണ് പ്രധാന വാഗ്‌ദാനങ്ങൾ. പോലീസ് സേനയുൾപ്പെടെയുള്ള സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തുമെന്നും അവർ പറയുന്നു.

സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണങ്ങളും ക്ഷേമപദ്ധതികളും പ്രകടന പത്രികയിൽ ഉൾപ്പെടുന്നു. 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും ആയുഷ്‌മാൻ ഭാരത് പോലുള്ള കേന്ദ്ര ക്ഷേമപദ്ധതികൾ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്നും സംസ്ഥാന ആരോഗ്യ പദ്ധതിയെ കേന്ദ്ര ആരോഗ്യ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.

കർഷകർക്കായി, പിഎം-കിസാൻ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. നിലവിലുള്ള പ്രതിവർഷം 6,000 കേന്ദ്ര സഹായത്തിന് പുറമെ സംസ്ഥാനത്തുനിന്ന് 3,000 കൂടി ചേർത്ത് മൊത്തം 9,000 ആക്കും. പശ്ചിമ ബംഗാളിലെ അടിസ്ഥാന സൗകര്യങ്ങളും നഗരവളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പുതിയ ടൗൺഷിപ്പുകൾ വികസിപ്പിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്.

വന്ദേ മാതരം മ്യൂസിയം സ്ഥാപിക്കുക, ചൈതന്യ മഹാപ്രഭുവിനായി ഒരു ആത്മീയ സർക്യൂട്ട് വികസിപ്പിക്കുക, രബീന്ദ്രനാഥ ടാഗോറിന്റെ പേരിൽ ഒരു സാംസ്‌കാരിക കേന്ദ്രം തുടങ്ങുക തുടങ്ങിയ സാംസ്‌കാരിക പദ്ധതികളും പ്രകടന പത്രികയിൽ എടുത്തു കാണിക്കുന്നുണ്ട്. ബംഗാളിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. തെറ്റായ വാഗ്‌ദാനങ്ങൾ നൽകിയെന്നും ക്രമസമാധാന പാലനത്തിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. വർഷങ്ങളായുള്ള നിലവിലുള്ള ഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാശരാണെന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

വികസിതവും, സുവർണ്ണവുമായ പശ്ചിമ ബംഗാൾ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു രൂപരേഖയായി അമിത് ഷാ പ്രകടന പത്രികയെ വിശേഷിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വളർച്ച, സുരക്ഷ, മെച്ചപ്പെട്ട അവസരങ്ങൾ എന്നിവ പാർട്ടിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ജനപിന്തുണ നേടാനും അടുത്ത സർക്കാർ രൂപീകരിക്കാനാവുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+