Get Updates
Get notified of breaking news, exclusive insights, and must-see stories!

Bengal Election Result: പശ്ചിമ ബംഗാളിൽ കനൽ ഒരു തരി ആവുമോ സിപിഎം? ഒറ്റ സീറ്റിൽ ലീഡ് പിടിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലസൂചനകൾ പ്രകാരം, പ്രധാന മത്സരം തൃണമൂൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും തമ്മിലാണെങ്കിലും ഇക്കുറി സിപിഎം ഒരു സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും സിപിഎം ഇക്കാര്യത്തിൽ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആ പ്രതീക്ഷ കാത്ത് സൂക്ഷിക്കാൻ കഴിയുമോ എന്നറിയാൻ അന്തിമ ഫലം വരേണ്ടി വരും.

ദോംകൽ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിപിഎമ്മിന്റെ മുഹമ്മദ് മുസ്‌തഫിജുർ റഹ്മാൻ നിലവിൽ 6254 വോട്ടുകൾ നേടി മുന്നേറുകയാണ്. ടിഎംസിയുടെ ഹുമയൂൺ കബീറിനേക്കാൾ 618 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. ഇതുവരെ 5636 വോട്ടുകൾ മാത്രമാണ് കബീറിന് നേടാൻ കഴിഞ്ഞിരിക്കുന്നത്.

cpm

സിപിഎം മുന്നേറുന്ന ഈ മണ്ഡലം ഇടതുപക്ഷ വോട്ടർമാർ ഇപ്പോഴും സജീവമായ പ്രദേശങ്ങളാണെന്ന് തെളിയിക്കുന്നു. നഗര, അർദ്ധഗ്രാമീണ മേഖലകളിലെ ഈ സീറ്റുകൾ പാർട്ടി തന്ത്രജ്ഞർ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ഓരോ ലീഡും സംസ്ഥാനത്ത് സിപിഎമ്മിന് സ്വാധീനം തിരിച്ചുപിടിക്കാൻ സാഹായകമായേക്കും.

ഒരു കാലത്ത് പശ്ചിമ ബംഗാൾ വർഷങ്ങളോളം ഭരിച്ചിരുന്ന സിപിഎം 2011-ൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോടുള്ള മത്സരത്തിൽ തകർന്നടിയുകയായിരുന്നു. തുടർന്ന് പാർട്ടിയുടെ വോട്ട് വിഹിതം കുറയുകയും 2021-ൽ ഒരു സീറ്റും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുകയും ചെയ്‌തിരുന്നു.

ഈ പശ്ചാത്തലത്തിൽ, സിപിഎം ഇപ്പോൾ മുന്നിട്ട് നിൽക്കുന്ന മണ്ഡലത്തിന് വലിയ പ്രതീകാത്മക പ്രാധാന്യമുണ്ട്. ട്രേഡ് യൂണിയനുകൾ, സർക്കാർ ജീവനക്കാർ, ഗ്രാമങ്ങളിലെ പാവപ്പെട്ടവർ എന്നിവർക്കിടയിൽ ഇടതുപക്ഷത്തിന് ഇപ്പോഴും സംഘടിത അടിത്തറയുണ്ടെന്ന് തെളിയിക്കാനുള്ള പരീക്ഷണക്കളങ്ങളായാണ് പാർട്ടി ഇതിനെ കാണുന്നത്.

അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കവേ, ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം വലിയ തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടും ഒരു സീറ്റിൽ പോലും പാർട്ടിക്ക് നിലവിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു.

രാവിലെ 11.39 വരെയുള്ള കണക്കുകൾ പ്രകാരം ബിജെപി 154 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് 82 മണ്ഡലങ്ങളിലും മുന്നിട്ടുനിൽക്കുകയാണ്. ചെറിയ പാർട്ടികൾ ശേഷിക്കുന്ന മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥി പോലും ലീഡ് ചെയ്യുന്നവരുടെ പട്ടികയിലില്ലാത്തത് പാർട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സിപിഎമ്മുമായും തൃണമൂലുമായുമുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 2016 ൽ 44 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് 2021 ൽ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. സ്വന്തം സംഘടനാശേഷി തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് പാർട്ടി ഈ നീക്കത്തെ കണ്ടിരുന്നത്. എന്നാൽ അത് നടന്നില്ലെന്ന് ഇപ്പോൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+