ബിജെപിക്ക് വീണ്ടും ഷോക്ക്; മുന്‍ മന്ത്രി രാജിവെക്കും, പ്രഖ്യാപനത്തിന് മുമ്പ് പുറത്താക്കാന്‍ നീക്കം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മറ്റൊരു നേതാവിനെ കൂടെ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി റജിബ് ബാനര്‍ജി വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയമായി റജീബ് ചര്‍ച്ച നടത്തിയത് ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അതേസമയം, റജിബ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. രാജിവെക്കുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണിത്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റജിബ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുമെന്ന് കരുതി നിരവധി പേര്‍ കളം മാറിയിരുന്നു. എന്നാല്‍ ബിജെപി തോറ്റു. മമത മൂന്നാം തവണയും കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തി. ഇതോടെയാണ് നേരത്തെ പുറത്തുപോയവരെല്ലാം വീണ്ടും മമതയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. അടുത്തിടെ റജിബ് തൃണമൂല്‍ നേതാക്കളെ കണ്ടിരുന്നു. ഈ വേളയില്‍ ബിജെപി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ട് നോട്ടീസ് ലഭിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഇതില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തി നിലനില്‍ക്കവെയാണ് റജിബിന്റെ പുതിയ കൂടിക്കാഴ്ച.

ഒരാഴ്ചക്കകം റജിബിനെ ബിജെപി പുറത്താക്കിയേക്കുമെന്നാണ് നേതാക്കളെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ട്. ബിജെപി അംഗമാണ് റജിബ് ബാനര്‍ജി. പക്ഷേ, തൃണമൂല്‍ നേതാക്കളുമായി ഇടയ്ക്കിടെ രഹസ്യചര്‍ച്ച നടത്തുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ മറുപടിയില്ല. ഒരാഴ്ചക്കം തീരുമാനമെടുക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
റജിബ് ബാനര്‍ജിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കള്‍ കേന്ദ്ര നേതാക്കളെ വിവരം ധരിപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ പുറത്താക്കല്‍ പ്രഖ്യാപിക്കാനാണ് നീക്കം. കഴിഞ്ഞ തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റജിബ് ബാനര്‍ജി. രാജിവച്ച് ബിജെപിയില്‍ ചേരുകയും ദോംജുര്‍ മണ്ഡലത്തില്‍ മല്‍സരിക്കുകയും ചെയ്തു. നേരത്തെ ഇവിടെ നിന്നുള്ള എംഎല്‍എ ആയിരുന്നെങ്കിലും പാര്‍ട്ടി മാറിയതോടെ ഇത്തവണ തോറ്റു. പിന്നാലെ അദ്ദേഹം ബിജെപിയില്‍ വിമതനായി മാറുകയും ചെയ്തു. പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബിജെപിക്കെതിരായി പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?












Click it and Unblock the Notifications